ഇടിവെട്ടി മഴപെയ്‌തപ്പോൾ മുറ്റം നിറയെ കൂൺ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 08, 2018, 04:52 AM | 0 min read

കണ്ണൂർ> ഇടിവെട്ടി മഴ പെയ്തപ്പോൾ മുറ്റം നിറയെ കൂൺ. കണ്ണൂരിലെ പെടയാംകോട്ടുള്ള അഷ്‌മലിന്റെ വീട്ടിലാണ് നാട്ടുകാർക്ക് അത്ഭുതമായി മുറ്റം നിറയെ കൂൺ മുളച്ചു പൊങ്ങിയത്. ഭക്ഷ്യ യോഗ്യമായ കൂൺ അമ്പതോളം വീട്ടുകാർക്ക് വിതരണം ചെയ്തു.

കണ്ണൂർ ഇരിക്കൂറിനടുത്ത പെടയാംകോട്ടെ കഫ്രാസ് അഷ്‌മലിന്റെ മുറ്റം നിറയെ കൂൺ വിരിഞ്ഞത്‌.  നൂറു കണക്കിന് കൂണുകളാണ് ഒറ്റയടിക്ക് മുളച്ചു പൊന്തിയത്.

കഫ്രാസ് അഷ്‌മൽ ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും ഫോട്ടോയും വീഡിയോയും പോസ്റ്റ് ചെയ്തതോടെ വീട്ടിലേക്ക് നാട്ടുകാരുടെ ഒഴുക്ക്. കാഴ്ച കാണാനും കൂൺ പറിക്കാനും ദൂരെ നിന്ന് പോലും ആളുകളെത്തി. ഫോണിലൂടെ വിളിച്ചും നിരവധി പേർ കൂൺ വേണമെന്ന് അഭ്യർത്ഥിച്ചു. ആവശ്യക്കാർക്കെല്ലാം വിതരണം ചെയ്തു.

അമ്പതോളം വീട്ടുകാർക്കാണ് കൂൺ വിതരണം ചെയ്തത്. മഴക്കാലത്ത് കൂൺ മുളച്ചു പൊങ്ങുമെങ്കിലും എത്രയും ഒരുമിച്ച് ഉണ്ടാകുന്നത് വിരളമാണ്.
മഴക്കാലം,കൂൺ, ഇടിവെട്ട്‌
 



deshabhimani section

Related News

View More
0 comments
Sort by

Home