Deshabhimani

കൂൺകൃഷിയിൽ രോഗബാധ തടയാം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 06, 2018, 04:27 PM | 0 min read


കൂൺകൃഷി ആരംഭത്തിൽ ലാഭകരമായിരുന്നു. ഇപ്പോൾ പലവിധ അണുക്കളുടെ ശല്യംകാരണം പലപ്പോഴും വലിയ നഷ്ടം ഉണ്ടാകുന്നു. എന്താണ് ഇതിന് പ്രതിവിധി. വൈക്കോൽ ഉപയോഗിച്ചാണ് കൃഷി.
എൻ രാഘവൻ നായർ, ചെർക്കല, കാസർകോട്

ഒരുതവണ കൃഷികഴിഞ്ഞു മാറ്റുന്ന ബെഡ്ഡുകൾ അഥവാ വൈക്കോൽ സമീപത്തെങ്ങും ആവശ്യമായി കൂട്ടിയിടാതിരിക്കുക. കൂൺശാലയുടെ സമീപപ്രദേശങ്ങൾ വൃത്തിയായി സൂക്ഷിക്കുക. തൊട്ടടുത്ത് കമ്പോസ്റ്റ്കുഴികൾ ഉണ്ടാക്കാതിരിക്കുക. കൃഷി തുടങ്ങുന്നതിനുമുമ്പും തുടർന്നും ഒന്നുരണ്ടു മാസത്തിലൊരിക്കൽ പുകയ്ക്കുക. ഇതിനായി വിസ്താരമുള്ള പാത്രത്തിൽ 20 മില്ലി ലിറ്റർ ഫോർമലിൻ എടുത്ത് അതിൽ 10 ഗ്രാം പൊട്ടാസിയം പെർമാംഗനേറ്റ് ചേർത്ത് സുമാർ 24 മണിക്കൂർ മുറി അടച്ചിടുക. ഇപ്രകാരം ചെയ്യുന്നത് ബെഡ്ഡുകളിൽ കൂൺ ഇല്ലാത്ത സമയത്താകണം.

ഓരോ വിളവെടുപ്പിനുശേഷവും ബെഡ്ഡുകൾ രണ്ടുഗ്രാം ബ്ലീച്ചിങ്് പൗഡർ 10 ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് ഈ വെള്ളം രാവിലെയും വൈകിട്ടും തളിക്കുന്നത് അണുനശീകരണത്തിന് സഹായകമാണ്. ബെഡ്ഡ് തയ്യാറാക്കാൻ ഉപയോഗിക്കുന്ന വൈക്കോലിൽ കുമിൾബാധ തുടർച്ചയായി കാണുന്നുവെങ്കിൽ വൈക്കോൽ ബാവിസ്റ്റിനും ഫോർമാലിനും കലർത്തിയ ലായനിയിൽ മുക്കിയെടുത്ത് ബെഡ്ഡ് തയ്യാറാക്കണം. 10 ലിറ്റർ വെള്ളത്തിൽ ഒരുഗ്രാം ബ്രാവിസ്റ്റിനും അഞ്ച് മില്ലിലിറ്റർ ഫോർമാലിനും ചേർത്താണ് ലായനി തയ്യാറാക്കേണ്ടത്. മരുന്നും വെള്ളവും ചേർക്കേണ്ടതിന്റെ അളവിൽ കൃത്യത ശ്രദ്ധിക്കണം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home