119 തൊഴിലാളികൾ ദേശാഭിമാനി വരിക്കാരായി

ഹെഡ്ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ പാലാരിവട്ടം ബ്രാഞ്ചിന്റെ കുടുംബസംഗമത്തിൽ 119 പേരുടെ ദേശാഭിമാനി വരിസംഖ്യ സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് ഏറ്റുവാങ്ങുന്നു
തൃക്കാക്കര
ഹെഡ്ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ (സിഐടിയു) പാലാരിവട്ടം ബ്രാഞ്ചിന്റെ കുടുംബസംഗമം സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് കെ ടി സാജൻ അധ്യക്ഷനായി.
യൂണിയൻ അംഗങ്ങളുടെ മക്കളിൽ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയവർക്ക് എസ് സതീഷ് ക്യാഷ് അവാർഡും മെമന്റോയും സമ്മാനിച്ചു. തുടർന്ന് യൂണിയനിലെ 119 തൊഴിലാളികളും ദേശാഭിമാനി പത്രത്തിന്റെ വരിക്കാരായി. പത്രത്തിന്റെ വരിസംഖ്യ എസ് സതീഷ് ഏറ്റുവാങ്ങി.
യൂണിയൻ ജില്ലാ സെക്രട്ടറി പി എസ് സതീഷ്, സിപിഐ എം തൃക്കാക്കര ഏരിയ സെക്രട്ടറി എ ജി ഉദയകുമാർ, ചളിക്കവട്ടം ലോക്കൽ സെക്രട്ടറി വി കെ പ്രകാശൻ, യൂണിയൻ ബ്രാഞ്ച് സെക്രട്ടറി എം എസ് മിഷൽ, എം പി അനിൽകുമാർ, വി സി സുമേഷ് എന്നിവർ സംസാരിച്ചു.
കുടുംബാംഗങ്ങളുടെ കലാപരിപാടികളും അരങ്ങേറി.









0 comments