സമരത്തെരുവിലെ പാട്ടും പറച്ചിലുമായി യുവത

കാഞ്ഞങ്ങാട് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘ഉയരട്ടെ ജന്തർ മന്തര് സമരത്തെരുവിലെ പാട്ടും പറച്ചിലും’ സംഘടിപ്പിച്ചു. ഹൊസ്ദുർഗ് കടപ്പുറത്ത് കൈറ്റ് ബീച്ചിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് വി ഗിനീഷ് അധ്യക്ഷനായി. യുവ എഴുത്തുകാരൻ വി എം മൃദുൽ, കവി സി എം വിനയചന്ദ്രൻ, നാടൻപാട്ട് കലാകാരൻമാരായ സുഭാഷ് അറുകര, ഉദയൻ കുണ്ടംകുഴി, ജിത്തു കൊടക്കാട്, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എസ് ശിവരഞ്ജിനി, ഡിവൈഎഫ്ഐ ജില്ലാ ട്രഷറർ കെ ആർ അനിഷേധ്യ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി എം വി രതീഷ് സ്വാഗതം പറഞ്ഞു. നെഹ്റു കോളേജിലെ കലാമി ട്രൂപ്പിലെ കലാകാരന്മാരുടെ കലാപരിപാടികൾ നടന്നു. ജന്തർ മന്തർ സമരത്തിന്റെ ഭാഗമായി ഹൊസ്ദുർഗ് മേഖല കമ്മിറ്റി തയ്യാറാക്കിയ മൊബൈൽ ഗെയിം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ലോഞ്ച് ചെയ്തു. സി വി ശ്രീരാമൻ സ്മൃതി പുരസ്കാരം നേടിയ എഴുത്തുകാരന് വി എം മൃദുലിനെ ആദരിച്ചു.









0 comments