Deshabhimani

പരിശീലനം സംഘടിപ്പിച്ചു

Training was organized.

അന്താരാഷ്ട്ര ദുരന്തസാധ്യതാ ലഘൂകരണ ദിനത്തോടനുബന്ധിച്ചുള്ള പരിശീലനം പഞ്ചായത്ത് പ്രസിഡന്റ് 
കെ ജി രഞ്ജിത് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 15, 2026, 03:01 AM | 1 min read

ആമ്പല്ലൂർ


അന്താരാഷ്ട്ര ദുരന്തസാധ്യതാ ലഘൂകരണ ദിനത്തോടനുബന്ധിച്ച് ദ്രുതപ്രതികരണ സേനാംഗങ്ങൾക്കായി അംഗങ്ങൾക്കായി പരിശീലനം സംഘടിപ്പിച്ചു. ആമ്പല്ലൂർ പഞ്ചായത്തിന്റെയും സുസ്ഥിര ഫൗണ്ടേഷന്റെയും മുളന്തുരുത്തി അഗ്‌നി രക്ഷാനിലയത്തിന്റെയും ആഭിമുഖ്യത്തിൽ ഒരുക്കം പദ്ധതിയുടെ ഭാഗമായിരുന്നു


പരിശീലനം. വെള്ളപ്പൊക്കം, മിന്നൽ, അഗ്നിബാധ തുടങ്ങിയ അപകടസാഹചര്യങ്ങളെ നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങളും സ്വീകരിക്കേണ്ട പ്രാഥമിക നടപടികളും പരിശീലനത്തിൽ വിശദീകരിച്ചു.


പഞ്ചായത്ത് പ്രസിഡന്റ് കെ ജി രഞ്ജിത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷീല സത്യൻ അധ്യക്ഷയായി. എം കെ സുരേന്ദ്രൻ, കർണകി രാഘവൻ, ലീല ഗോപാലൻ, സ്മിത രാംലാൽ, ജിനോ ഡോണർ, കെ എ മുകുന്ദൻ, ആഗ്നസ് മരിയ, പ്രോഗ്രാം ഓഫീസർ മഞ്ജിമ എന്നിവർ സംസാരിച്ചു. മുളന്തുരുത്തി അഗ്‌നി രക്ഷാനിലയത്തിലെ സീനിയർ ഓഫീസർ ആർ രാജേഷ് പരിശീലനത്തിന് നേതൃത്വം നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home