യുഡിഎഫ് ഭരണം ബിജെപി ഡീൽപ്രകാരം: പി രാജീവ്

സിഐടിയു ജില്ലാസമ്മേളനത്തിന്റെ സമാപന പൊതുസമ്മേളനം സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം പി രാജീവ് ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി
ബിജെപിയുമായുണ്ടാക്കിയ "ഡീല്' പ്രകാരമാണ് വി ഡി സതീശന് സര്ക്കാര് സംസ്ഥാനഭരണം നടത്തുന്നതെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം പി രാജീവ്. ഡല്ഹിയിലെ ബിജെപി വിരുദ്ധസമരത്തില് പങ്കെടുക്കാന് വി ഡി സതീശൻ ഭയക്കുന്നത് അവരുമായി ഡീല് ഉള്ളതിനാലാണ്– രാജീവ് പറഞ്ഞു. ഫോര്ട്ട്കൊച്ചി വെളിയില് സിഐടിയു ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രതിപക്ഷ മുഖ്യമന്ത്രിമാരെ ഇഡിയെ ഉപയോഗിച്ച് വേട്ടയാടിയ, ഭയംകൊണ്ട് ഇന്ത്യയെ കീഴടക്കിയ മോദി ഇപ്പോള് ഡല്ഹി സമരം കണ്ട് ഭയപ്പെടുകയാണ്. ഡല്ഹിയിലെ പ്രക്ഷോഭത്തിന് നേതൃത്വം നല്കുന്നത് ഇടതുപക്ഷമാണെന്ന് വിരുദ്ധരായ മാധ്യമങ്ങള്ക്കുപോലും സമ്മതിക്കേണ്ടിവന്നു.
രാജ്യമൊട്ടാകെ ജനാധിപത്യം സംരക്ഷിക്കാനുള്ള സമരം കത്തിപ്പടരുമ്പോള് കേരളത്തില് വന്ദേമാതരം മുഴുവന് പാടാനായി കാണാപ്പാഠം പഠിക്കുകയും സ്പോണ്സേര്ഡ് യാത്രകള് നടത്തുകയുമാണ് മുഖ്യമന്ത്രി. ജനവിരുദ്ധരാണ് തങ്ങളെന്ന് ഈ സര്ക്കാര് നാലുമാസംകൊണ്ട് തെളിയിച്ചു.
നെടുമ്പാശേരി അപകടത്തില് എഫ്ഐആറില് ആരാണ് പ്രതിയെന്ന് പരാമര്ശിക്കാന്പോലും പൊലീസ് തയ്യാറായില്ല. പ്രതി മദ്യപിച്ച കാര്യവും പരാമര്ശിക്കുന്നില്ല. അതൊക്കെ പിന്നീടാണ് വന്നത്. അമിതവേഗത്തിൽ വാഹനം ഓടിച്ചുവെന്നുള്ളതെങ്കിലും എഫ്ഐആറിൽ ശരിയായി എഴുതിയിട്ടുണ്ടോയെന്നും രാജീവ് ചോദിച്ചു.








0 comments