Deshabhimani

പാർലമെന്റ്‌ മാർച്ച്‌ വിജയിപ്പിക്കുക

citu
വെബ് ഡെസ്ക്

Published on Oct 15, 2026, 03:20 AM | 1 min read

എം എം ലോറന്‍സ് നഗര്‍ 
(ഫോർട്ട്‌ കൊച്ചി വെളി)


കേന്ദ്ര–സംസ്ഥാന സര്‍ക്കാരുകളുടെ പൊതുമേഖലാവിരുദ്ധ, തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്കെതിരെ തൊഴിലാളി–ബഹുജന ഐക്യപ്രസ്ഥാനം കെട്ടിപ്പടുക്കാൻ സിഐടിയു ജില്ലാസമ്മേളനം ആഹ്വാനം ചെയ്‌തു. തൊഴിലാളിവര്‍ഗത്തിന്റെ അവകാശം സംരക്ഷിക്കാനും കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി, ജനാധിപത്യ വിരുദ്ധനയങ്ങളിൽ പ്രതിഷേധം ഉയര്‍ത്താനും ഡിസംബർ ഒന്നുമുതൽ മൂന്നുവരെ സംഘടിപ്പിക്കുന്ന പാര്‍ലമെന്റ് മാര്‍ച്ച് വിജയിപ്പിക്കാനും സമ്മേളനം തീരുമാനിച്ചു.


ഗിഗ്‌ പ്ലാറ്റ്ഫോം തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്ന്‌ സമ്മേളനം ആവശ്യപ്പെട്ടു. അവർക്ക്‌ മാന്യമായ വേതനവും സാമൂഹ്യസുരക്ഷയും തൊഴില്‍പരിരക്ഷയും ഉറപ്പാക്കണം. ആഴക്കടല്‍ മണല്‍ഖനന നീക്കം പിന്‍വലിക്കണം മല്‍സ്യസമ്പത്തും സമുദ്രപരിസ്ഥിതിയും തൊഴിലാളികളുടെ ഉപജീവനവും സംരക്ഷിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.


കൊച്ചി തുറമുഖത്തിന്റെ പുനരുജ്ജീവനവും നവീകരണവും വൈവിധ്യവല്‍ക്കരണവും സാധ്യമാക്കണമെന്നും സ്ഥാപിതശേഷി പരമാവധി പ്രയോജനപ്പെടുത്തി വരുമാനം വര്‍ധിപ്പിച്ച് തൊഴില്‍ സൃഷ്ടിക്കണമെന്നും കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. തദ്ദേശസ്ഥാപനങ്ങള്‍ക്കുള്ള സംസ്ഥാന സര്‍ക്കാര്‍വിഹിതം വെട്ടിക്കുറച്ച നടപടി പുനപ്പരിശോധിക്കണം.


ഫണ്ട് യഥാസമയം അനുവദിക്കണം. മാനദണ്ഡങ്ങള്‍ ലംഘിച്ച് രാഷ്ട്രീയ പകപോക്കലോടുകൂടിയുള്ള മനുഷ്യത്വരഹിതമായ സ്ഥലംമാറ്റനടപടികള്‍ പിന്‍വലിക്കണം. ദീര്‍ഘകാലമായി ജോലി ചെയ്യുന്ന താൽക്കാലിക തൊഴിലാളികളെ പിരിച്ചുവിടുന്നത്‌ അവസാനിപ്പിക്കണം. 10 വര്‍ഷത്തില്‍ കൂടുതല്‍ സര്‍വീസുള്ള തൊഴിലാളികളെ സ്ഥിരപ്പെടുത്തണം. വന്‍കിട കമ്പനികളെ സഹായിക്കാന്‍ വീര്യംകുറഞ്ഞ മദ്യത്തിനേര്‍പ്പെടുത്തിയ നികുതിയിളവ് പിന്‍വലിക്കണം. കേരളത്തിലെ സ്വകാര്യ ക്ഷേത്രങ്ങളിലെ ജീവനക്കാര്‍ക്ക് മാന്യമായ വേതനവും തൊഴില്‍സുരക്ഷയും ഉറപ്പാക്കാൻ നടപടി സ്വീകരിക്കണമെന്നും സംസ്ഥാന സര്‍ക്കാരിനോട് സമ്മേളനം ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home