പനയപ്പിള്ളി ലൈബ്രറിക്ക് പുസ്തകങ്ങൾ കൈമാറി

പനയപ്പിള്ളി എം കെ രാഘവൻ മെമ്മോറിയൽ ലൈബ്രറിക്ക് പ്രൊഫ. കെ വി തോമസ് പുസ്തകങ്ങൾ കൈമാറുന്നു
മട്ടാഞ്ചേരി
പനയപ്പിള്ളി എം കെ രാഘവൻ മെമ്മോറിയൽ ലൈബ്രറിക്ക് പ്രൊഫ. കെ വി തോമസ് പുസ്തകങ്ങൾ കൈമാറി. റീഡേഴ്സ് ഫോറം രക്ഷാധികാരിയായ കൗൺസിലർ സുഹാന സുബൈർ, ലൈബ്രേറിയൻ കെ എ ലിഷ എന്നിവർ പുസ്തകങ്ങൾ ഏറ്റുവാങ്ങി.
സിനിമ സംവിധായകൻ സോമൻ അമ്പാട്ട്, എറണാകുളം ജില്ലാ ലൈബ്രറി കൗൺസിൽ അംഗം സി വി സോമൻ, ഡോ. നിസ, സാംസ്കാരിക പ്രവർത്തകൻ സി എസ് ജോസഫ്, റീഡേഴ്സ് ഫോറം ഭാരവാഹികളായ എ യു നസീർ, അബ്ദുൽ റഷീദ്, സീനത്ത് റഷീദ്, ഫാസില ആസിഫ്, സുൽഫത്ത് ബഷീർ എന്നിവർ പങ്കെടുത്തു.









0 comments