ട്രെന്ഡ്സ് ഇംപ്രസാരിയോ മിസ് കേരള ഗ്രാന്ഡ് ഫിനാലെ നാളെ

ട്രെന്ഡ്സ് ഇംപ്രസാരിയോ മിസ് കേരള മത്സരാർഥികൾ ഫോട്ടോഷൂട്ടിൽ
കൊച്ചി
ട്രെന്ഡ്സ് അവതരിപ്പിക്കുന്ന ഇംപ്രസാരിയോ മിസ് കേരള 2026-ന്റെ ഗ്രാന്ഡ് ഫിനാലെ വെള്ളി വൈകിട്ട് ആറിന് എറണാകുളം ക്രൗണ് പ്ലാസയില് നടക്കും. 24 ഫൈനലിസ്റ്റുകളാണ് കിരീടത്തിനായി മത്സരിക്കുന്നത്. ‘അവള് അവള്ക്കുവേണ്ടി അവളാല്’ എന്നതാണ് ഈ വര്ഷത്തെ പ്രമേയം. ചടങ്ങില് ദയാബായിക്ക് ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്ഡ് മന്ത്രി ബിന്ദു കൃഷ്ണ സമ്മാനിക്കും.
മാനസ പ്രകാശ്, ഡോണ മൈക്കിള്, റേച്ചല് വര്ഗീസ്, യു കെ ഗോപിക കൃഷ്ണന്, അര്ഷ അമല്, ആന് തെരേസ ലാസര്, അതുല്യ അജിത്കുമാര്, ജെ അഭിചന്ദ്ര, എ മൈഥിലി ദിലീപ്, അമൃതനായര്, മൗറിന് കെ ജിമ്മി, ഗൗരി അജിത്, എ ദൃശ്യ സൂരജ്, ചിന്മയ കൃഷ്ണന്, കാജല് ലിബി, മേഘ മരിയ ജോസ്, യമുന കല്യാണി, ഡോ. മേഘ മോനികണ്ഠന്, ആന് മരിയ കൊച്ചുമോന്, പി ചിത്രാംബരി, റോസി ജോസഫ്, അനുഗ്രഹ മനോജ്, പൃഥ്വിശ്രീ മേനോന് പി, അഖില ബിനോജ് എന്നിവരാണ് ഗ്രാൻഡ് ഫിനാലെ മത്സരാർഥികൾ.









0 comments