Deshabhimani

പുഴുവും പൂപ്പലും നിറഞ്ഞ റേഷനരി മാറ്റിത്തുടങ്ങി

ration rice

ചേന്ദമംഗലത്ത് റേഷൻകടയിൽ ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു

വെബ് ഡെസ്ക്

Published on Oct 15, 2026, 02:48 AM | 1 min read

പറവൂർ ​


പുഴുവും പൂപ്പലും ഉണ്ടെന്ന പരാതി ഉയർന്നതിനാൽ മോശമായ അരി റേഷൻകടകളിൽനിന്ന് മാറ്റിത്തുടങ്ങി. പരാതി ഉയർന്ന ചേന്ദമംഗലം പഞ്ചായത്തിലെ കടയിൽ സപ്ലൈ ഓഫീസർ ഉൾപ്പെടെ ഉദ്യോഗസ്ഥരെത്തിയാണ് അരി മാറ്റിയത്.


പരാതിക്കാരനായ ആന്റണി കോണത്തിനെയും അധികൃതർ വിളിച്ചുവരുത്തിയിരുന്നു. മറ്റുകടകളിൽനിന്ന് വ്യാഴാഴ്‌ചമുതൽ മാറ്റുമെന്നും പകരം ഗുണനിലവാരമുള്ള അരി എത്തിക്കുമെന്നും മോശമായ അരി വിതരണം ചെയ്യരുതെന്ന കർശന നിർദേശം വ്യാപാരികൾക്കു നൽകിയിട്ടുണ്ടെന്നും താലൂക്ക് സപ്ലൈ ഓഫീസർ പറഞ്ഞു.


മൂന്ന് മാസത്തിനിടെ രണ്ടാംതവണയാണ്‌ താലൂക്കിൽ മോശം അരി വിതരണം ചെയ്യുന്നത്. ജൂലൈയിലും സമാനസംഭവം ഉണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ സ്വന്തം മണ്ഡലത്തിൽ റേഷൻകടകൾ വഴി വിതരണം ചെയ്ത അരിയിൽ പുഴുവിനെ കണ്ടെത്തിയ സംഭവത്തിൽ ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.


പ്രശ്ന‌ത്തിന് ശാശ്വതപരിഹാരം കാണാനോ ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കാനോ തയ്യാറാകാത്തത് പ്രതിഷേധാർഹമാണെന്ന്‌ ഡിവൈഎഫ്‌ഐ വ്യക്തമാക്കി. സ്‌ഥലം എംഎൽഎയും മുഖ്യമന്ത്രിയുമായ വി ഡി സതീശൻ വിഷയത്തിൽ പുലർത്തുന്ന മൗനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ഡിവൈഎഫ്ഐ പറവൂർ ബ്ലോക്ക് സെക്രട്ടറി സി ബി ആദർശ് പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home