നേതാക്കളുടെ സസ്പെൻഷൻ:
കുസാറ്റിൽ അനിശ്ചിതകാലസമരം തുടങ്ങി

കുസാറ്റിൽ അസോസിയേഷൻ നേതാക്കളെ സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് ആരംഭിച്ച അനിശ്ചിതകാല സമരം കോൺഫെഡറേഷൻ വൈസ് പ്രസിഡന്റ് ഡി എൻ അജയ് ഉദ്ഘാടനം ചെയ്യുന്നു
കളമശേരി
സർവകലാശാല ജീവനക്കാരുടെ കോൺഫെഡറേഷൻ ജനറൽ സെക്രട്ടറി ഉൾപ്പെടെ കൊച്ചിൻ യൂണിവേഴ്സിറ്റി എംപ്ലോയീസ് അസോസിയേഷന്റെ മുതിർന്ന നാല് നേതാക്കളെ സസ്പെൻഡ് ചെയ്തിൽ പ്രതിഷേധിച്ച് ജീവനക്കാർ അനിശ്ചിതകാലസമരം ആരംഭിച്ചു. കോൺഫെഡറേഷൻ വൈസ് പ്രസിഡന്റ് ഡി എൻ അജയ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് എ ജെ മെറിമോൾ അധ്യക്ഷയായി.
വ്യാഴാഴ്ച ചേർന്ന സിൻഡിക്കറ്റ് യോഗമാണ് നാലുപേരെ സസ്പെൻഡ് ചെയ്തത്. പുതുതായി സിൻഡിക്കറ്റിലേക്ക് നാമനിർദേശം ചെയ്ത ചില അംഗങ്ങളുടെ രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണ് നടപടിയെന്ന് അസോസിയേഷൻ വ്യക്തമാക്കി.
കോൺഫെഡറേഷൻ വൈസ് പ്രസിഡന്റ് പി ബി സുമ, ജോയിന്റ് സെക്രട്ടറി പി എൽ അജുലാൽ, മീഡിയ കൺവീനർ അസീം റഷീദ്ഖാൻ, സംസ്കൃത സർവകലാശാല യൂണിയൻ പ്രസിഡന്റ് സുനിൽ കുമാർ, കുഫോസ് അസോസിയേഷൻ പ്രസിഡന്റ് രാജു കുര്യൻ, സെക്രട്ടറി പി വി അനുഷ, കുസാറ്റ് പെൻഷനേഴ്സ് ഫോറം സെക്രട്ടറി എസ് മോഹനദാസ്, ടി പി ജിതിൻ, വി എസ് ശിവൻകുട്ടി തുടങ്ങിയവർ സംസാരിച്ചു.









0 comments