‘‘മാർക്‌സ്‌ നിങ്ങളായിരുന്നു ശരി’’ ‐ 200ാം ജന്മവാർഷികത്തിൽ മഹാനായ വിപ്ലവകാരിയെ അനുസ്‌മരിച്ച്‌ ന്യൂയോർക്ക്‌ ടൈംസും ഗാർഡിയനും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 06, 2018, 06:28 AM | 0 min read

മാനവമോചനത്തിന്റെ പ്രവാചകൻ കാൾ മാർക്‌സിന്റെ 200ാം  ജന്മദിനം ലോകമെമ്പാടും ആഘോഷിക്കുന്നു. 1818 മുതൽ 1883 വരെയുള്ള തന്റെ ജീവിതകാലത്തിനുള്ളിൽ ദാർശനികരംഗത്തും സാമ്പത്തിക ശാസ്‌ത്രത്തിലും അദ്ദേഹം ലോകത്തിനായി നൽകിയ സംഭാവനകൾ ദേശ‐കാലാതിർത്തികളെ അതിജീവിച്ച് ഇന്നും ചൂഷണരഹിത വ്യവസ്ഥക്കായുള്ള വിപ്ലവ പ്രവർത്തനങ്ങൾക്ക്‌ വഴികാട്ടുന്നു.

ലോകമെമ്പാടും മാർക്സിനെ അനുസ്മരിച്ച്‌ പരിപാടികൾ നടന്നു. ’രണ്ടുനൂറ്റാണ്ടിനുശേഷവും ഉജ്വലപ്രഭയോടെ തിളങ്ങുകയാണ് ആ ജീവിതവും അതിന്റെ സന്ദേശവും’ എന്ന് ചൈനീസ് പ്രസിഡന്റ്‌ ഷി ജിൻപിങ് മാർക്‌സ്‌ അനുസ്മരണ പ്രഭാഷണത്തിൽ പറഞ്ഞു. ജർമ്മനിയിൽ ട്രയറിലെ മാർക്സ് ഹൗസിലും ലണ്ടനിലെ ഹൈഗേറ്റ് സെമിത്തേരിയിലും സന്ദർശകത്തിരക്കാണ്‌.

മുതലാളിത്തത്തിന്റെ ശക്തി‐ദൗർബല്യങ്ങളെ മാർക്‌സിനോളം കൃത്യമായി പഠിച്ചവർ വേറെയില്ല. അതിനാൽത്തന്നെ മുതലാളിത്തം പ്രതിസന്ധികളിൽ നിന്നും പ്രതിസന്ധികളിലേക്ക്‌ സഞ്ചരിക്കുമ്പോഴെല്ലാം ലോകം ഉറ്റുനോക്കുന്നത്‌ മാർക്‌സിലേക്കാണ്‌. മാർക്‌സിന്റെ 200ാം ജന്മവാർഷികത്തോടനുബന്ധിച്ച്‌ ദേശീയ‐അന്തർദേശീയ മാധ്യമങ്ങളിൽ മാർക്‌സിന്റെ ആശയത്തെയും അദ്ദേഹം ലോകത്തിനു നൽകിയ സംഭാവനകളെയും പറ്റി ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു.

‘‘ജന്മദിനാശംസകൾ കാൾ മാർക്‌സ്‌... നിങ്ങളായിരുന്നു ശരി!’’ എന്ന തലക്കെട്ടോടെയാണ്‌ ന്യൂയോർക്ക്‌ ടൈംസ്‌ പ്രസിദ്ധീകരിച്ച ലേഖനം. ‘‘രണ്ടു നൂറ്റാണ്ട്‌ പിന്നിടുമ്പോൾ കാൾ മാർക്‌സ്‌ എന്നത്തേക്കാളും വിപ്ലവകാരിയായിരിക്കുന്നു’’ എന്നായിരുന്നു ദി ഗാർഡിയനിലെ ലേഖനത്തിന്റെ തലക്കെട്ട്‌.

മാർക്‌സ്‌ എന്ന ദാർശനിക പ്രതിഭയെ അനുസ്‌മരിച്ച്‌ ലോകമാധ്യമങ്ങൾ പ്രസിദ്ധീകരിച്ച ലേഖനങ്ങളിൽ ചിലത്‌...

ദി ന്യൂയോർക്ക്‌ ടൈംസ്‌

ദി ഗാർഡിയൻ

ഐറിഷ്‌ ടൈംസ്‌

ദി ഓസ്‌ട്രേലിയൻ

ക്വാർട്‌സ്‌

ഇൻഡിപെൻഡന്റ്‌

കൾച്ചർ മാറ്റേഴ്‌സ്‌

ദി ഹിന്ദു

എൻഡിടിവി

നാഷണൽ ഹെറാൾഡ്‌

 



deshabhimani section

Related News

View More
0 comments
Sort by

Home