ബോൺസായ്

ബോൺസായ് തൈകൾ നിർമിക്കാൻ വിത്തുപാകി ഉൽപ്പാദിപ്പിക്കുന്ന തൈകളാണോ ഉപയോഗിക്കേണ്ടത്?
പി രാമചന്ദ്രൻ, പാറശാല, തിരുവനന്തപുരം
ഏതു വൃക്ഷമാണോ ബോൺസായ് മാതൃകയിൽ വളർത്താൻ ഉദ്ദേശിക്കുന്നത്, ആ വൃക്ഷത്തിന്റെ വിത്ത് പാകി മുളപ്പിച്ച് തൈകൾ തയ്യാറാക്കാം. ചില ചെടികളുടെ ഇലകൾ, വേര്, തണ്ട് തുടങ്ങിയവയൊക്കെ നടീൽവസ്തുക്കളായി ഉപയോഗിക്കാൻ സാധിക്കും. പതിവച്ചും ഗ്രാഫ്റ്റ് ചെയ്തും തൈകൾ ഉണ്ടാക്കാം. കൂടാതെ വീട്ടുമുറ്റത്തെ കിണറിന്റെ വശങ്ങളിൽ വളരുന്നതോ മറ്റു മരങ്ങൾക്കിടയിൽ ഞെരുങ്ങിവളരുന്നതോ പാറയിടുക്കുകളിലും മതിലുകളിലും വളരുന്നതോ ആ തൈകളും ബോൺസായ് ആക്കാൻ അനുയോജ്യമാണ്.








0 comments