കള്ളാടി മണ്ണിടിച്ചിൽ: വീഴ്‌ച ഉണ്ടായോ എന്ന് പരിശോധിക്കണം: ബിനോയ് വിശ്വം

തിരുവനന്തപുരം: വയനാട്ടിലെ കള്ളാടിയിൽ തുരങ്കപാത നിർമാണ സ്ഥലത്തുണ്ടായ മണ്ണിടിച്ചിൽ ആശങ്ക ഉണർത്തുന്നതാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കാലവർഷം ശക്തിപ്പെട്ട സാഹചര്യത്തിൽ വയനാട് പോലെ ഒരു പ്രദേശത്ത് വൻകിടനിർമാണ പ്രവർത്തനങ്ങൾ നിർത്തിവയ്‌പിക്കാൻ സർക്കാർ സംവിധാനം ഇടപെടേണ്ടതായിരുന്നു. ഇക്കാര്യത്തിൽ വീഴ്ച ഉണ്ടായോ എന്നത് പരിശോധിക്കണം.
പരിസ്ഥിതി ലോലമേഖലകളിൽ വൻകിട പദ്ധതികളുടെ നിർമാണ പ്രവർത്തനങ്ങൾ നടത്തുമ്പോൾ തികഞ്ഞ ജാഗ്രത അനിവാര്യമാണ്. ദുരന്തഭൂമിയിൽ രക്ഷാപ്രവർത്തനം ഊർജിതമാക്കാൻ സർക്കാർ സംവിധാനങ്ങൾ ഉണർന്ന് പ്രവർത്തിക്കണം. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ സർക്കാർ ഇടപെടണമെന്നും ബിനോയ് വിശ്വം പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.










0 comments