ad
Deshabhimani

ഷൊർണൂർ റെയിൽവേ ആശുപത്രിയുടെ ദുരവസ്ഥ; സീനിയർ സിറ്റിസൺസ് അസോസിയേഷൻ പ്രതിഷേധ ധർണ നടത്തി

news
വെബ് ഡെസ്ക്

Published on Jul 07, 2026, 09:14 PM | 1 min read

ഷൊർണൂർ : സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ എസ്‌സിഎഫ്‌ഡബ്ല്യുഎ ഷൊർണൂർ മേഖലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഷൊർണ്ണൂർ റെയിൽവേ സബ് ഡിവിഷൻ ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ആശുപത്രിക്ക് സമീപം പ്രതിഷേധ ധർണ സംഘടിപ്പിച്ചു. റെയിൽവേ മെഡിക്കൽ മാനുവൽ പ്രകാരം നിശ്ചയിച്ചിട്ടുള്ള വനിതാ ഡോക്ടറുടെ (ഗൈനക്കോളജിസ്റ്റ്) നിയമനം ഉറപ്പാക്കുക, നഴ്സുമാർ, മറ്റ് ജീവനക്കാർ, ഓഫീസ് ക്ലാർക്ക് എന്നിവരുടെ ഒഴിവുകൾ അടിയന്തരമായി നികത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം.


മരുന്ന് വിതരണത്തിലെ കാലതാമസം ഒഴിവാക്കാൻ ആവശ്യത്തിന് കംപ്യൂട്ടറുകളും കൗണ്ടറുകളും സജ്ജമാക്കുക, ആശുപത്രിയിൽ ലഭ്യമല്ലാത്ത മരുന്നുകൾ ലോക്കൽ പർച്ചേസ് വഴി ലഭ്യമാക്കുക, സ്ത്രീകൾക്കായി ശുചിമുറിയിൽ യൂറോപ്യൻ ക്ലോസറ്റ് സൗകര്യം ഒരുക്കുക, കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികൾ നടത്തി ചോർച്ച തടയുക, വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനം ഉറപ്പുവരുത്തുക എന്നീ ആവശ്യങ്ങളും ധർണ്ണയിൽ ആവശ്യപ്പെട്ടു.


സിജിപിഎ സംസ്ഥാന സെക്രട്ടറി ടി എൻ വെങ്കിടേശ്വരൻ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു. എസ്‌സിഎഫ്‌ഡബ്ല്യുഎ മേഖലാ പ്രസിഡന്റ് എം കെ രാമചന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി കെ ചന്ദ്രൻ സ്വാഗതം ആശംസിച്ചു. സിജിഎസ്പിഎ പ്രസിഡന്റ് സി മധുസൂദനൻ, എഐആർആർഎഫ് വൈസ് പ്രസിഡന്റ് എം ജ്യോതി വെങ്കിടാചലം, സിജിഎസ്പിഎ എക്സിക്യൂട്ടീവ് അംഗം കെ കെ കേശവൻ, ഡിആർപിയു ഡിവിഷൻ സെക്രട്ടറി ആർ മണി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. എസ്‌സിഎഫ്‌ഡബ്ല്യുഎ ട്രഷറർ എൻ ലോഹിതാക്ഷൻ ചടങ്ങിൽ നന്ദി പ്രകാശിപ്പിച്ചു.





Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home