ad
Deshabhimani

കെസിഎൽ ആവേശ ക്രിക്കറ്റ്: ഇന്ന് തൃശൂർ - കൊല്ലം, ആലപ്പുഴ - കൊച്ചി പോരാട്ടങ്ങൾ

KCL

ടീം തൃശൂർ ടൈറ്റൻസ് (ഇടത്) ഏരീസ് കൊല്ലം (വലത്)| Photo: Social Media

വെബ് ഡെസ്ക്

Published on Aug 29, 2026, 09:57 AM | 1 min read

തിരുവനന്തപുരം : കെസിഎല്ലിൽ ഇന്ന് കടുത്ത പോരാട്ടങ്ങൾ. തൃശൂർ ടൈറ്റൻസ്, ആലപ്പുഴ റിപ്പിൾസ്, ഏരീസ് കൊല്ലം സൈലേഴ്‌സ്, കൊച്ചി ബ്ലൂ ടൈഗേഴ്‌സ് എന്നിവർക്ക് ഇന്നത്തെ മത്സരങ്ങൾ നിർണായകമാണ്. സ്വന്തം ടീമായ കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെ പ്രോത്സാഹിപ്പിക്കാനും കാണികൾക്കൊപ്പം കളി ആസ്വദിക്കാനുമായി ക്രിസ് ഗെയ്ൽ തിരുവനന്തപുരത്തെത്തി.


ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് ഉച്ചയ്ക്ക് 2:30 ന് നടക്കുന്ന ആദ്യ മത്സരത്തിൽ പോയിന്റ് പട്ടികയിൽ ഒന്നാമതുള്ള തൃശൂർ ടൈറ്റൻസ് ഏരീസ് കൊല്ലം സൈലേഴ്‌സിനെ നേരിടും. വിജയിച്ചാൽ തൃശൂരിന് ഒന്നാം സ്ഥാനം നിലനിർത്താം. എന്നാൽ ജയം കൊല്ലത്തിനാണെങ്ങിൽ റൺ റേറ്റിന്റെ അടിസ്ഥാനത്തിൽ രണ്ടാം സ്ഥാനത്തേക്ക് ഉയരാൻ സാധിക്കും.


വൈകുന്നേരം 6:45 ന് നടക്കുന്ന രണ്ടാം മത്സരത്തിൽ ആലപ്പുഴ റിപ്പിൾസ് കൊച്ചി ബ്ലൂ ടൈഗേഴ്‌സുമായി ഏറ്റുമുട്ടും. കൊച്ചിയെ തോൽപ്പിച്ച് ഒന്നാം സ്ഥാനത്തേക്ക് എത്താനാണ് ആലപ്പുഴയുടെ ശ്രമം. എന്നാൽ വിജയം അനിവാര്യമായ കൊച്ചിക്ക് തിരിച്ചുവരാനുള്ള അവസരമാണിത്.


5 മത്സരങ്ങളിൽ നിന്ന് 3 ജയത്തോടെ 7 പോയിന്റുള്ള തൃശൂർ ടൈറ്റൻസാണ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുന്നത്. തൊട്ടുപിന്നാലെ 6 പോയിന്റോടെ ആലപ്പുഴ റിപ്പിൾസ് രണ്ടാം സ്ഥാനത്തുണ്ട്. 5 പോയിന്റുള്ള കൊല്ലം സൈലേഴ്‌സ് നാലാമതും 2 പോയിന്റ് മാത്രമുള്ള കൊച്ചി ബ്ലൂ ടൈഗേഴ്‌സ് അവസാന സ്ഥാനത്തുമാണ്. മത്സരങ്ങൾ സ്റ്റാർ സ്പോർട്സ് ചാനലിലും ജിയോ ഹോട് സ്റ്റാറിലും തത്സമയം കാണാം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home