ad
Deshabhimani

രാജ്യത്തെ വ്യവസായ ഉൽപ്പാദനം ചുരുങ്ങി

Industrial Production.jpg
വെബ് ഡെസ്ക്

Published on Aug 29, 2026, 10:11 AM | 1 min read

ന്യൂഡൽഹി: രാജ്യത്തെ വ്യവസായ ഉൽപ്പാദനം ജൂലൈയിൽ 6.7 ശതമാനമായി ചുരുങ്ങി. വ്യവസായ ഉൽപ്പാദന സൂചികയിലെ വ്യവസായ ഉൽപ്പന്നനിർമാണ മേഖലയുടെ വളർച്ച 9.5 ശതമാനത്തിൽനിന്ന്‌ 7.3 ശതമാനത്തിലേക്ക്‌ ഇടിഞ്ഞു. ഖനി–ക്വാറി മേഖലയിലെ വളർച്ചയും ഇടിഞ്ഞു. ജൂണിൽ 1.6 ശതമാനം വളർച്ച കൈവരിച്ച ഖനി–ക്വാറി മേഖല ജൂലൈയിൽ –0.9 ശതമാനമായി.


വൈദ്യുതി– പാചകവാതക വിതരണം എന്നീ മേഖലയുടെ വളർച്ച 11.3 ശതമാനത്തിൽനിന്ന്‌ 8.7 ശതമാനത്തിലേക്ക്‌ താഴ്‌ന്നു. കുടിവെള്ള വിതരണം– മലിനജല ശുദ്ധീകരണം– മാലിന്യസംസ്‌കരണം മേഖലയിൽ വളർച്ച 6.1 ശതമാനത്തിൽനിന്ന്‌ 7.4 ശതമാനത്തിലേക്ക്‌ ഉയർന്നു. സൂചികയിലെ 23 വ്യവസായങ്ങളിൽ 19 വ്യവസായങ്ങൾ കഴിഞ്ഞ വർഷത്തേക്കാൾ വളർച്ച കൈവരിച്ചു. ഇലക്‌ട്രിക്കൽ ഉപകരണങ്ങളുടെ മേഖല 28.3 ശതമാനം വളർച്ചനേടി. മോട്ടോൾ വാഹന മേഖലയിൽ 22.2 ശതമാനമാണ്‌ വളർച്ച. മരുന്നുൽപ്പാദനത്തിൽ 5.6 ശതമാനവും രാസവസ്‌തു ഉൽപ്പാദനത്തിൽ 2.7 ശതമാനവും ഇടിവുണ്ടായി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home