ad
Deshabhimani

പണമയച്ചതായി വ്യാജ സ്ക്രീൻഷോട്ടിലൂടെ സ്വർണം തട്ടി; യുവാവ് അറസ്റ്റിൽ

Gold

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Aug 29, 2026, 09:59 AM | 1 min read

ശ്രീകണ്ഠപുരം: പണമയച്ചതായി വ്യാജ സ്ക്രീൻഷോട്ട് കാണിച്ച് വിശ്വസിപ്പിച്ച് ജൂവലറികളിൽ നിന്നും സ്വർണം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ. പാപ്പിനിശ്ശേരി അരോളി കാമ്രത്ത്‌മൊട്ട അമൃതം മൈക്കീൽ ഹൗസിൽ ഇ ജി അഭിഷേക്(26) ആണ് പിടിയിലായത്. ശ്രീകണ്ഠപുരത്തെ പാറമ്പുഴയിൽ ജൂവലറിയിൽ നിന്ന് 5.970 ഗ്രാമും 23.990 ഗ്രാമും തൂക്കം വരുന്ന രണ്ട് സ്വർണമാലകളാണ് വ്യാജ സ്ക്രീൻഷോട്ടിലൂടെ പ്രതി കൈക്കലാക്കിയത്.


കഴിഞ്ഞ 13-നാണ് ശ്യാംകൃഷ്ണൻ എന്ന് പരിചയപ്പെടുത്തിയ യുവാവ് ജൂവലറിയിലെത്തി സ്വർണാഭരണങ്ങൾ വാങ്ങി. തുടർന്ന് ബാങ്ക് ഇടപാടിന്റെ വ്യാജ സ്‌ക്രീൻഷോട്ട് കാണിച്ച് ജീവനക്കാരെ കബളിപ്പിച്ച് സ്ഥലത്ത് നിന്ന് കടന്നുകളയുകയായിരുന്നു. പിന്നീടാണ് തട്ടിപ്പിന് ഇരയായതായി കണ്ടെത്തിയത്. പ്രതി നൽകിയ ഫോൺ നമ്പറിൽ ജൂവലറി അധികൃതർ ബന്ധപ്പെട്ടപ്പോൾ ഇ ജി അഭിഷേക് എന്നയാളുടെ അക്കൗണ്ടിൽ നിന്ന് 58,000 രൂപ അയച്ചുകൊടുത്തു. എന്നാൽ ബാക്കി തുകയായ 4,00,500 രൂപ അയച്ചുകൊടുത്തില്ല.


പിന്നാലെ ജൂവലറി ഉടമ ശ്രീകണ്ഠാപുരം പൊലീസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ അഭിഷേകിനെ എറണാകുളം റെയിൽവേ സ്റ്റേഷനിൽ നിന്നും പിടികൂടുകയായിരുന്നു. ​ഗോവയിൽ നിന്നും വരുന്നതിനിടെയാണ് പ്രതി പിടിയിലായത്. വ്യാജ സ്‌ക്രീൻഷോട്ടിലൂടെ ഇയാൾ നിരവധി സ്ഥലങ്ങളിൽ തട്ടിപ്പ് നടത്തിയതായി പൊലീസ് പറഞ്ഞു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home