ad
Deshabhimani

നിയന്ത്രണം വിട്ട് കാർ കനാലിലേക്ക് മറിഞ്ഞു; മരത്തിൽ തങ്ങിനിന്നതിനാൽ യുവതികൾ രക്ഷപ്പെട്ടു

CAR ACCIDENT.jpg
വെബ് ഡെസ്ക്

Published on Aug 29, 2026, 09:05 AM | 1 min read

ചെറുതുരുത്തി: തൃശൂർ ചെറുതുരുത്തിയിൽ കാർ നിയന്ത്രണം വിട്ട് ഇറിഗേഷൻ കനാലിലേക്ക് വീണു. കനാലിലുള്ള മരത്തിൽ കാർ തങ്ങിനിന്നതിനാൽ ദുരന്തം ഒഴിവായി. കാറിലുണ്ടായിരുന്ന യുവതികൾ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.


വാണിയംകുളത്ത്‌ നിന്ന്‌ നെടുമ്പുരയിലേക്ക്‌ പോകുകയായിരുന്ന കാറാണ്‌ അപകടത്തിൽപ്പെട്ടത്‌. ചെറുതുരുത്തി ഗവ. എൽപി സ്കൂളിന്‌ സമീപത്ത് എത്തിയപ്പോൾ കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും കനാലിലേക്ക് തലകീഴായി മറിയുകയുമായിരുന്നു. ചെറുതുരുത്തി പോലീസും പ്രദേശവാസികളും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി കാറിൽ ഉണ്ടായിരുന്നവരെ സുരക്ഷിതമായി പുറത്തെടുത്തു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home