Deshabhimani

മയിൽപ്പീലി പരീക്ഷ നടത്താൻ അനുമതി: ഫലപ്രഖ്യാപനം പാടില്ലെന്ന്‌ ഹെെക്കോടതി

kerala highcourt
വെബ് ഡെസ്ക്

Published on Nov 20, 2026, 05:59 PM | 1 min read

കൊച്ചി: ബാലഗോകുലത്തിന്റെ മയിൽപ്പീലി മാസികയുടെ യങ്‌ സ്കോളർ ജില്ലാതല പരീക്ഷ നടത്താമെങ്കിലും ഫലപ്രഖ്യാപനവും സംസ്ഥാനതല പരീക്ഷയും ഇനിയൊരു ഉത്തരവുവരെ പാടില്ലെന്ന്‌ ഉത്തരവിട്ട്‌ ഹൈക്കോടതി. ജില്ലാ പരീക്ഷ ഞായറാഴ്ച ഓൺലൈനായി നടക്കാനിരിക്കേയാണ് കോടതി ഇടപെടൽ.


ദേശീയ അധ്യാപക പരിഷത്ത് ജനറൽ സെക്രട്ടറി ടി അനൂപ്കുമാർ നൽകി ഹർജിയിൽ ജസ്റ്റിസ് പി ഗോപിനാഥാണ് ഉത്തരവിട്ടത്. അധ്യാപക പരിഷത്തും മയിൽപ്പീലിയും സംയുക്തമായാണ് അഞ്ചുമുതൽ 10 വരെ ക്ലാസുകളിലെ കുട്ടികൾക്കായി പരീക്ഷ സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തെ സ്‌കൂളുകളിൽ പരീക്ഷയ്ക്ക് ഒക്ടോബർ 12ന് പൊതുവിദ്യാഭ്യാസ വകുപ്പ് അനുമതി നൽകിയത്‌ വിവാദമായിരുന്നു. സ്കൂൾതലത്തിലും ഉപജില്ലാതലത്തിലും പരീക്ഷകൾ നടന്നതിനുപിന്നാലെ സർക്കാർ അനുമതി പിൻവലിച്ചു. തുടർന്നാണ് പരീക്ഷ നടത്താൻ അനുമതി ആവശ്യപ്പെട്ട് ഹർജി നൽകിയത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home