പോരാട്ടം തന്നെ ജീവിതം

1928 ജൂണ്‍ 14 * അര്‍ജന്റീനയിലെ റൊസാരിയോയില്‍ ഏണസ്റ്റോ ഗുവേര ലിഞ്ചിന്റെയും സീലിയ ഡി ലാ സെര്‍നയുടെയും അഞ്ചു മക്കളില്‍ ആദ്യത്തെയാളായി ജനനം.
1946 * ബ്യൂണസ് ഐറീസ് നാഷണല്‍ യൂണിവേഴ്സിറ്റിയില്‍ വൈദ്യശാസ്ത്ര വിദ്യാര്‍ഥി.
1952 ജനുവരി-ജൂലൈ * നീണ്ട അവധിയെടുത്ത ചെ സുഹൃത്തായ ആല്‍ബര്‍ട്ടോ ഗ്രനാഡയോടൊപ്പം ലാറ്റിനമേരിക്കയിലൂടെ മോട്ടോര്‍സൈക്കിളില്‍ സഞ്ചരിച്ചു. ലാറ്റിനമേരിക്കന്‍ ജീവിതം നേരില്‍ കണ്ടറിഞ്ഞ ഈ യാത്രയാണ് ചെയുടെ അടിസ്ഥാന രാഷ്ട്രീയബോധത്തെ രൂപപ്പെടുത്തിയത്. ഈ യാത്രയെ മുന്‍നിര്‍ത്തി ചെ എഴുതിയ ഡയറിക്കുറിപ്പുകളാണ് 'മോട്ടോര്‍സൈക്കിള്‍ ഡയറീസ്'.
1953 ജൂലൈ 6 * ഡോക്ടറായി ബിരുദമെടുത്തശേഷം 1952ലെ വിപ്ളവത്തിനുശേഷമുള്ള ബൊളീവിയ സന്ദര്‍ശിച്ചു.
1953 ഡിസംബര്‍ * കോസ്റ്റാറിക്കയിലെ സാന്‍ജോസില്‍ മൊന്‍കാദ ആക്രമണത്തിനിരയായവരെ സന്ദര്‍ശിക്കാനിടയായി.
1953 ഡിസംബര്‍ 24 * ജേക്കബ് അര്‍ബെന്‍സിന്റെ ഭരണത്തിലുള്ള ഗ്വാട്ടിമാലയില്‍ ചെ എത്തുന്നു. മാര്‍ക്സിസം പഠിക്കുകയും രാഷ്ട്രീയപ്രവര്‍ത്തനം തുടങ്ങുകയും ചെയ്തു.
1954 ആഗസ്ത് * സിഐഎ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന കൂലിപ്പട്ടാളം ഗ്വാട്ടിമാലയില്‍ അര്‍ബെന്‍സ് അനുഭാവികളെ കൂട്ടക്കൊല ചെയ്തു. ഗ്വാട്ടിമാലയില്‍നിന്ന് പലായനം ചെയ്ത ചെ മെക്സിക്കോ സിറ്റിയിലെത്തി
1955 ജൂലൈ * മെക്സിക്കോ സിറ്റിയില്‍ ഫിദല്‍ കാസ്ട്രോയെ കണ്ടുമുട്ടിയ ഗുവേര ഗറില്ലാപോരാട്ടത്തില്‍ പങ്കാളിയായി. ക്യൂബന്‍ സഖാക്കള്‍ അദ്ദേഹത്തിന് ചെ എന്ന് ഓമനപ്പേരിട്ടു.
1956 നവംബര്‍ 25 * ചെ ഡോക്ടറായുള്ള 82 പോരാളികള്‍ അടങ്ങുന്ന സംഘം ഗ്രാന്‍മ കപ്പലില്‍ ക്യൂബയിലേക്ക് പുറപ്പെട്ടു.
1956 ഡിസംബര്‍ 2 * ക്യൂബയിലെ ഓറിയന്റെയിലെത്തിയ ഗ്രാന്‍മയ്ക്ക് ബാറ്റിസ്റ്റയുടെ സൈന്യത്തിന്റെ മുന്നേറ്റം കാരണം ദൌത്യം പൂര്‍ത്തിയാക്കാനായില്ല.
1957 ജൂലൈ * രണ്ടാംദൌത്യത്തില്‍ ചെ കമാന്‍ഡറായി.
1958 ആഗസ്ത് 31 * മധ്യ ക്യൂബയിലെ ലാസ് വില്ലാസിനെ ലക്ഷ്യമാക്കി സിയേറ മേസ്ട്രയില്‍നിന്ന് ചെ സൈന്യത്തെ നയിച്ചു.
1958 ഡിസംബര്‍ 28 * ചെയുടെ നേതൃത്വത്തിലുള്ള സൈനികവ്യൂഹം സാന്താക്ളാര യുദ്ധത്തിന് നേതൃത്വം നല്‍കി.
1959 ജനുവരി 1 * ബാറ്റിസ്റ്റ ക്യൂബയില്‍നിന്ന് പലായനംചെയ്തു. വിപ്ളവകാരികള്‍ സാന്താക്ളാര പിടിച്ചടക്കി. കാസ്ട്രോ പുതിയ ഭരണാധികാരി.
ജനുവരി 2 * ചെയുടെയും കാമിലോ സിന്‍ഫ്യുഗോസിന്റെയും നേതൃത്വത്തിലുള്ള വിപ്ളവകാരികള്‍ ഹവാനയിലെത്തുന്നു.
ഫെബ്രുവരി 9 * ചെ ക്യൂബന്‍ പൌരനായി.
ജൂണ്‍ 12-സെപ്തംബര്‍ 8 * ചെയുടെ യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ യാത്ര.
ഒക്ടോബര്‍ 7 * നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രേറിയന്‍ റിഫോം (ഐഎന്‍ആര്‍എ) തലവനായി ചെ നിയമിതനായി.
നവംബര്‍ 26 * നാഷണല്‍ ബാങ്ക് ഓഫ് ക്യൂബയുടെ പ്രസിഡന്റ്.
1961 ഫെബ്രുവരി 23 * വ്യവസായ മന്ത്രാലയത്തിന് രൂപംനല്‍കിയ ക്യൂബന്‍ സര്‍ക്കാര്‍ ചെയെ തലവനാക്കി.
1961 ഏപ്രില്‍ 17-19 * അമേരിക്കന്‍ സഹായത്തോടെ ഏതാണ്ട് 1500 പേരടങ്ങുന്ന കൂലിപ്പട്ടാളം ക്യൂബയെ ആക്രമിച്ചെങ്കിലും 72 മണിക്കൂറുകള്‍ക്കുള്ളില്‍ തോറ്റ് പിന്‍വാങ്ങേണ്ടിവന്നു. ചെ ക്യൂബന്‍ സൈന്യത്തെ നയിച്ചു.
ആഗസ്ത് 8 * അമേരിക്കന്‍ പ്രസിഡന്റ് കെന്നഡിയുടെ അവിശുദ്ധ സൈന്യത്തെ ചെ ചോദ്യംചെയ്തതിനെതുടര്‍ന്ന് ക്യൂബയെ ഓര്‍ഗനൈസേഷന്‍ ഓഫ് അമേരിക്കന്‍ സ്റ്റേറ്റ്സില്‍ (ഒഎഎസ്)നിന്ന് പുറത്താക്കി.
1962 ആഗസ്ത് 27-സെപ്തംബര്‍ 7 * ചെ ഗുവേരയുടെ രണ്ടാം സോവിയറ്റ് യൂണിയന്‍ സന്ദര്‍ശനം.
1962 ഒക്ടോബര്‍ * അമേരിക്ക ആക്രമണത്തിന് പദ്ധതിയിട്ടതിനെ തുടര്‍ന്ന് ക്യൂബ പ്രതിരോധസജ്ജമാകുന്നു. പിനര്‍ ഡി റിയോയില്‍ സൈന്യത്തെ നയിക്കാന്‍ ചെ ഗുവേരയ്ക്ക് ചുമതല.
1963 ജൂലൈ 3-17 * അഹമ്മദ് ബെന്‍ ബെല്ലയുടെ നേതൃത്വത്തില്‍ സ്വാതന്ത്യ്രത്തിലേക്കെത്തിയ അള്‍ജീരിയയില്‍ ചെ എത്തി.
നവംബര്‍ 4-9 * ചെ വീണ്ടും സോവിയറ്റ് യൂണിയന്‍ സന്ദര്‍ശിച്ചു.
ഡിസംബര്‍ 11 * ന്യൂയോര്‍ക്കില്‍ ഐക്യരാഷ്ട്രസഭാ സമ്മേളനത്തില്‍ സംസാരിക്കുന്നു.
ഡിസംബര്‍ 17 * ആഫ്രിക്കയിലെത്തിയ ചെ അള്‍ജീരിയ, മാലി, കോംഗോ, ഗിനിയ, ഘാന, താന്‍സാനിയ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു.
1965 ഏപ്രില്‍ 1 * യാത്ര പറഞ്ഞുകൊണ്ട് കാസ്ട്രോയ്ക്ക് കത്തെഴുതിയ ചെ കോംഗോയില്‍ ക്യൂബ നടപ്പാക്കുന്ന ദൌത്യത്തിനായി പുറപ്പെട്ടു.
ഒക്ടോബര്‍ 3 * ക്യൂബന്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ കേന്ദ്രകമ്മിറ്റിയില്‍ ചെയുടെ കത്ത് കാസ്ട്രോ വായിക്കുന്നു.
നവംബര്‍ 21 * ചെ ഗുവേര കോംഗോ വിടുന്നു.
ഡിസംബര്‍ * ചെയ്ക്ക് ക്യൂബയിലേക്ക് രഹസ്യമായി മടങ്ങിയെത്താന്‍ കാസ്ട്രോ അവസരമൊരുക്കി. ക്യൂബന്‍ നേതൃത്വത്തില്‍ ബൊളീവിയയില്‍ ഗറില്ലാപോരാട്ടം നടത്താന്‍ ചെ പദ്ധതിയിടുന്നു.
1966 മാര്‍ച്ച് * ക്യൂബന്‍ ഒളിപ്പോരാളികള്‍ ബൊളീവിയയിലെത്തി.ജൂലൈ * പിനര്‍ ഡി റിയോയില്‍ ചെ പോരാളികളെ സന്ദര്‍ശിച്ചു.
ഡിസംബര്‍ 31 * ചെ ബൊളീവിയന്‍ കമ്യൂണിസ്റ്റ് പാര്‍ടി സെക്രട്ടറി മാരിയോ മോണ്‍ജെയെ കണ്ടുമുട്ടുന്നു.
1967 മാര്‍ച്ച് 23 * ബൊളീവിയയില്‍ ആദ്യത്തെ ഒളിപ്പോരാട്ടത്തില്‍ ബൊളീവിയന്‍ സൈനികവ്യൂഹത്തെ പരാജയപ്പെടുത്തുന്നു. മാര്‍ച്ച് 25ന് ബൊളീവിയന്‍ നാഷണല്‍ ലിബറേഷന്‍ ആര്‍മിയെ പ്രഖ്യാപിക്കാന്‍ തീരുമാനം.
മെയ് * അമേരിക്കന്‍ സൈന്യം ബൊളീവിയന്‍ സൈന്യത്തിന് പരിശീലനം നല്‍കാന്‍ ബൊളീവിയയിലെത്തുന്നു.
ജൂലൈ 1 * ബൊളീവിയന്‍ പ്രസിഡന്റ് ബാരിയന്റോസ് ചെ രാജ്യത്തുള്ളതായി പ്രഖ്യാപിക്കുന്നു.
ജൂലൈ 31-ആഗസ്ത് 10 * ഹവാനയില്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ലാറ്റിനമേരിക്കന്‍ സോളിഡാരിറ്റി സമ്മേളനം ചേര്‍ന്നു. ഗറില്ലാപോരാട്ടത്തെ പിന്തുണച്ചു. ചെയ്ക്ക് സുപ്രധാന പദവി നല്‍കി.
സെപ്തംബര്‍ 26 * ഗറില്ലാപോരാളികള്‍ സൈന്യത്തിന്റെ കൈയില്‍പ്പെടുന്നു.
ഒക്ടോബര്‍ 8 * അവശേഷിക്കുന്ന 17 ഗറില്ലകളും സൈന്യത്തിന്റെ കെണിയില്‍പ്പെട്ടു. ക്വബ്രാഡ ദെ യൂറോയില്‍ നടന്ന പോരാട്ടത്തില്‍ ഗുരുതര പരിക്കുകളോടെ ചെ പിടിക്കപ്പെടുന്നു.
ഒക്ടോബര്‍ 9 * അമേരിക്കയുടെയും ബൊളീവിയയുടെയും നിര്‍ദേശപ്രകാരം ചെയും രണ്ട് ഒളിപ്പോരാളികളും വധിക്കപ്പെടുന്നു. മൃതദേഹം രഹസ്യമായി ബൊളീവിയയില്‍ മറവുചെയ്തു
ഒക്ടോബര്‍ 15 * കാസ്ട്രോ ചെയുടെ മരണം ജനങ്ങളെ അറിയിക്കുന്നു. ക്യൂബയില്‍ മൂന്നുദിവസത്തെ ദുഃഖാചരണം. ഒക്ടോബര്‍ എട്ട് വീരോചിത ഗറില്ലാദിനമായി പ്രഖ്യാപിച്ചു.
ഒക്ടോബര്‍ 18 * ഹവാനയിലെ റവല്യൂഷന്‍ പ്ളാസയില്‍ കാസ്ട്രോ ചെ ഗുവേരയെ അനുസ്മരിച്ച് പ്രഭാഷണം നടത്തി.
1968 ജൂലൈ * ചെയുടെ ബൊളീവിയന്‍ ഡയറി പ്രസിദ്ധീകരിക്കപ്പെട്ടു. ക്യൂബന്‍ ജനതയ്ക്ക് പുസ്തകം സൌജന്യമായി വിതരണം ചെയ്തു. ഫിഡല്‍ കാസ്ട്രോ ആമുഖമെഴുതിയ പുസ്തകം അന്താരാഷ്ട്രതലത്തില്‍ വന്‍തോതില്‍ വിറ്റഴിഞ്ഞു.
1997 ജൂലൈ * ചെയുടെ മൃതാവശിഷ്ടം ക്യൂബയില്‍ എത്തിച്ച് മറ്റ് പോരാളികളുടെ മൃതദേഹങ്ങള്‍ക്കൊപ്പം സാന്താക്ളാരയില്‍ അടക്കംചെയ്തു *








0 comments