രണഗാഥകളാടി, സ്വാഗതം


ജെയ്‌സൻ ഫ്രാൻസിസ്
Published on Mar 07, 2025, 01:00 AM | 1 min read
കോടിയേരി ബാലകൃഷ്‌ണൻ നഗർ:
പോരാട്ടങ്ങളുടെ ഈരടികൾക്ക് ത്രസിക്കും ചുവടുകളുമായി പ്രതിനിധികൾക്ക് കൊല്ലം സ്വാഗതമോതി. ചൊരിമണലിൽ ചുടുനിണം ചൊരിഞ്ഞ കൊല്ലത്തിന്റെ വിപ്ലവപാരമ്പര്യം നൃത്താവിഷ്‌കാരത്തിൽ തുടിച്ചു.
കൊല്ലം എസ് എൻ കോളേജ്, കോളേജ് ഓഫ് എൻജിനിയറിങ് പെരുമൺ, ചവറ ബിജെഎം കോളേജ്, ശാസ്‌താംകോട്ട ഡി ബി കോളേജ് വിദ്യാർഥിനികളാണ് നൃത്തംഅവതരിപ്പിച്ചത്. പ്രതിനിധികളെ വരവേറ്റത് മുദ്ര ഡാൻസ് അക്കാദമിയിലെ നർത്തകരും കൊല്ലം കോറസിലെ ഗായകരും.
‘വിപ്ലവപോരാട്ട വിശ്വവിഹായസ്സിൽ നക്ഷത്രമായി ജ്വലിക്കും സഖാക്കളെ’ എന്ന് ആരംഭിക്കുന്ന ഗാനത്തിന് അകമ്പടിയായി നൃത്തം. മുരുകൻ കാട്ടാക്കടയുടെ വരികൾക്ക് സംഗീതം പകർന്നത് വിജയ് കരുൺ. ആർഎൽവി മൃദുലരാജാണ് നൃത്തംചിട്ടപ്പെടുത്തിയത്. അക്ഷിത പ്രിൻസൻ, പഞ്ചമി കൃഷ്‌ണൻ, പൗർണമി കൃഷ്‌ണൻ, ഗൗരി മോഹൻ, എസ് സ്വാതി, ദേവി നന്ദന, ആദിയ സരിത്ത്, ആദിത്യ അനിൽ, സാധിക പ്രഭാഷ്, ശ്രേയ പ്രകാശ്, ഡി ശിവാനി, അക്ഷിത ഡി ശ്യാം, എം എസ് മിത്ര മണിബാല എന്നിവരായിരുന്നു നർത്തകർ. കെ ആർ രഞ്‌ജിത്, സജി സ്റ്റീഫൻ, സുജ സുഗുണൻ, എൻ വിനോദ്, സുമ ശിവപ്രസാദ്, ജേക്കബ് പണിക്കർ, നിലയ്‌ക്കൽ സുരേന്ദ്രൻ, എ അനുലക്ഷ്‌മി, ഡി ആർ ദിവ്യ ചന്ദ്രൻ, പ്രീതി ദീപക്, ജ്യോതിസ് ദിവ്യ, മീര സന്തോഷ്, സാന്ദ്ര സന്തോഷ്, രഞ്‌ജിനി ശെൽവൻ, ജി സുശീല, ബീനാകുമാരി, അഭിജിത് എസ് ബാബു എന്നിവർ ഗാനം ആലപിച്ചു. ആദ്യത്തെ നൃത്താവിഷ്‌കാരത്തിൽ ആദിത്യ അനിൽകുമാർ, എസ് മാളവിക, എ എസ് ശ്രേയ, ആതിര കൃഷ്‌ണൻ, പി എം ശരണ്യ, ആർ പി ആദിത്യ, ഖദീജ ഷാഫി, ഗാന ലെനിൻ, ഗായത്രി രാജ്, പി എസ് ആദിത്യ, എ എസ് ഗൗരി, മേഘ മധു, ജീന ജീനിയസ് എന്നിവർ പങ്കെടുത്തു. ബാലസംഘം ആലപ്പുഴ ജില്ലാ കോ–ഓർഡിനേറ്റർ അതുൽ രാധാകൃഷ്‌ണൻ ചിട്ടപ്പെടുത്തി. നിധിൻ കെ ശിവയുടേതാണ് വരികൾ. സംഗീതം സി കെ സിദ്ദിഖ്.









0 comments