കണ്ണിമ ചിമ്മാത്ത കാവൽ

sudevan
avatar
സ്വന്തം ലേഖകൻ

Published on Mar 09, 2025, 12:38 AM | 1 min read

കൊല്ലം : സിപിഐ എം സംസ്ഥാന സമ്മേളനത്തോട്‌ അനുബന്ധിച്ച്‌ പോളയത്തോട് എൻ എസ് സ്മാരകത്തിൽ ചെന്നാൽ സ്വന്തം വീട്ടിലൊരു ചടങ്ങിന് തിരക്കുപിടിച്ച്‌ നേതൃത്വം നൽകുന്ന ഒരാളെ കാണാമായിരുന്നു. ഒന്നുറച്ചിരിക്കാൻ സമയമില്ലാതെ എല്ലായിടത്തും ഓടിയെത്തിയ ഒരാൾ. സ്വാഗതസംഘം ജനറൽ കൺവീനറും പാർടി ജില്ലാ സെക്രട്ടറിയുമായ എസ് സുദേവൻ. സമ്മേളനം അവസാന ദിനത്തിലെത്തുമ്പോൾ സംഘാടനത്തെക്കുറിച്ച്‌ അദ്ദേഹം പറയുന്നു.


എന്തൊക്കെ ആയിരുന്നു തയ്യാറെടുപ്പുകൾ ?


പാർടി നേതാക്കളെയും പ്രവർത്തകരെയും സജീവമാക്കുകയാണ് ആദ്യംചെയ്തത്. ഓരോ പാർടി പ്രവർത്തകന്റെയും സഹായത്തോടെയാകണം സമ്മേളനമെന്ന് ഉറച്ച തീരുമാനമെടുത്തിരുന്നു. സമസ്തമേഖലയും ഉണർത്തി പ്രവർത്തന സജ്ജമാക്കി.


ശ്രദ്ധേയമായി തോന്നിയ കാര്യം ?


ൻ എസ് പഠന ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ 2023ൽ നടത്തിയ കൊല്ലം മഹോത്സവത്തിലെ പ്രബന്ധങ്ങൾ സമാഹരിച്ച് പുസ്തകമാക്കി പ്രസിദ്ധീകരിച്ചത്‌ ശ്രദ്ധേയമായി തോന്നി. വലിയൊരു കൂട്ടായ്മയുടെ വിജയമായിരുന്നു അത്.


സമ്മേളനത്തെ ജനകീയമാക്കിയതിൽ എന്തു പങ്കാണ് വഹിച്ചത് ?


തെണ്ണൂറ്റാറ്‌ സെമിനാറുകളിൽ മിക്കതിലും നേരിട്ട് പങ്കെടുത്തു. ഭാവി വികസനത്തിന് വഴികാട്ടിയാവുന്ന ഒട്ടേറെ ചർച്ചകൾ നടന്നു. അത് ജില്ലയാകെ ഈ സമ്മേളനം ജനകീയമായി ഏറ്റെടുക്കുന്ന സ്ഥിതിയുണ്ടാക്കിയിട്ടുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Home