ad
Deshabhimani

ദുരൂഹ സാഹചര്യത്തിൽ തിമിംഗലങ്ങൾ ചത്തുപൊങ്ങുന്നു; പിന്നിൽ സമുദ്രാന്തരീക്ഷത്തിലെ മാറ്റമോ?

grey whale

photo credit: the Marine Mammal Center

വെബ് ഡെസ്ക്

Published on Jun 01, 2025, 04:02 PM | 1 min read

സാൻ ഫ്രാൻസിസ്കോ: കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സാൻ ഫ്രാൻസിസ്കോ ഉൾക്കടലിൽ ചാരനിറത്തിലുള്ള തിമിംഗലങ്ങൾ ദുരൂഹമായി ചത്തതായി റിപ്പോർട്ട്‌. ചത്ത നിലയിലുള്ള ആറ് തിമിംഗലങ്ങളാണ്‌ മെയ് 21 നും 26 നും ഇടയിൽ കരയ്ക്കടിഞ്ഞത്‌. ഇതോടെ ഈ വർഷം ചത്ത തിമിംഗലങ്ങളുടെ എണ്ണം ആകെ 14 ആയി ഉയർന്നതായി കാലിഫോർണിയ അക്കാദമി ഓഫ് സയൻസസ് അറിയിച്ചു. ചില തിമിംഗലങ്ങളുടെ പോസ്റ്റ്‌മോർട്ടം നടത്തി. എന്നാൽ റിപ്പോർട്ടിൽ നിന്ന്‌ പൊതുവായൊരു മരണകാരണം കണ്ടെത്താൻ ശാസ്ത്രജ്ഞർക്കായില്ല.


"2025-ൽ, ഗ്രേറ്റർ സാൻ ഫ്രാൻസിസ്കോ ബേ ഏരിയ മേഖലയിൽ ചാരനിറത്തിലുള്ള 14 തിമിംഗലങ്ങളും ഒരു മിങ്കെ തിമിംഗലവും ചത്തിട്ടുണ്ട്. അതിൽ മൂന്ന്‌ ചാരനിറത്തിലുള്ള തിമിംഗലങ്ങളുടെ മരണ കാരണം കപ്പൽ കൂട്ടിയിടിയാണെന്ന് കണ്ടെത്തിയതായി," കാലിഫോർണിയ അക്കാദമി ഓഫ് സയൻസസ് പത്രക്കുറിപ്പിൽ പറഞ്ഞു. ഈ വർഷം സാൻ ഫ്രാൻസിസ്കോ ഉൾക്കടലിൽ അസാധാരണമാംവിധം തിമിംഗലങ്ങളെ കണ്ടതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2024-ൽ മുഴുവനും ആറ് ചാര തിമിംഗലങ്ങളെ മാത്രമേ കണ്ടെത്തിയിട്ടുള്ളൂ. എന്നാൽ 2024ൽ ഫോട്ടോ ഐഡന്റിഫിക്കേഷൻ വഴി 33 ചാര തിമിംഗലങ്ങളെ തിരിച്ചറിഞ്ഞിട്ടുണ്ട്‌.


GoDNCKrbIAAUOUD മിങ്കെ തിമിംഗലം photo credit: the Marine Mammal Center

ചാരനിറത്തിലുള്ള തിമിംഗലങ്ങൾ തീറ്റതേടി ആർട്ടിക്കിലേക്ക്‌ വർഷത്തിലൊരിക്കൽ കുടിയേറ്റം ചെയ്യാറുണ്ട്‌. കുടിയേറ്റത്തിനു മുമ്പ് രണ്ടാഴ്ച കൂടി ഇവ ഉൾക്കടലിൽ തന്നെ തുടരുമെന്നാണ്‌ ശാസ്ത്രജ്ഞർ പറയുന്നത്‌. തിമിംഗലങ്ങൾ ഇത്രയധികം കൂട്ടത്തോടെ ഉൾക്കടലിൽ പ്രവേശിക്കുന്നത് എന്തുകൊണ്ടാണെന്നും കൂട്ടത്തോടെയുള്ള വരവിന്റെ ഭാഗമായി തിക്കിലും തിരക്കിലുംപ്പെട്ടാണോ മരണമെന്നും ശാസ്ത്രജ്ഞർ പഠിച്ചുകൊണ്ടിരിക്കുകയാണ്. തിമിംഗലങ്ങൾ അവയുടെ ശീലങ്ങൾ മാറ്റുന്നത് എന്തുകൊണ്ടാണെന്നും ശാസ്ത്രജ്ഞർക്ക് ഇതുവരെ ഉറപ്പില്ല. മാറിക്കൊണ്ടിരിക്കുന്ന സമുദ്ര സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നതിന്റെ ഫലമായിരിക്കാം ഈ മാറ്റങ്ങൾ എന്നാണ്‌ നിഗമനം.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home