ആദിത്യ എൽ-1; സൗരാന്തരീക്ഷത്തിന്റെ രഹസ്യങ്ങൾ തേടിയുള്ള ഗവേഷണം തുടങ്ങി ഒരു വർഷം

ന്യൂഡൽഹി : സൂര്യനെക്കുറിച്ച് പഠിക്കാനായി ഐഎസ്ആർഒ വിക്ഷേപിച്ച ആദ്യ സൗരദൗത്യമായ 'ആദിത്യ എൽ-1' പേടകത്തിൻറെ സൗരജ്വലകളെ കുറിച്ചുള്ള പഠനം ആരംഭിച്ചിട്ട് ഒരു വർഷം. രാഹുൽ ഗോപാലകൃഷ്ണനും ഒരു സംഘം ഗവേഷകരും നേതൃത്വം നൽകുന്ന സൗരാന്തരീക്ഷത്തിന്റെ രഹസ്യങ്ങൾ അനാവരണം ചെയ്യുന്ന ഒരു വർഷത്തെ ഗവേഷണമാണ് പൂർത്തിയായത്. പഠനത്തിൻറെ ഒരു വർഷക്കാലയളവിൽ സൂര്യന്റെ അന്തരീക്ഷത്തെക്കുറിച്ചും സൗരജ്വാലകളെക്കുറിച്ചും (Solar flares) നിർണായകമായ നിരവധി വിവരങ്ങൾ ശേഖരിക്കാൻ ആദിത്യക്ക് കഴിഞ്ഞതായി ഐഎസ്ആർഒ വ്യക്തമാക്കി. സോളാർ അൾട്രാവയലറ്റ് ഇമേജിംഗ് ടെലിസ്കോപ്പിന്റെ (എസ്‌യുഐടി) സഹായത്തോടെ യാണ് ഗവേഷണം നടത്തിയത്.
എസ്‌യുഐടി ഉപയോഗിച്ച് സൂര്യന്റെ ഫോട്ടോസ്ഫിയർ, ക്രോമോസ്ഫിയർ എന്നിവയുടെ വിശദമായ അൾട്രാവയലറ്റ് ചിത്രങ്ങൾ പകർത്താൻ ആദിത്യ പകർത്തിയിട്ടുണ്ട്. സൂര്യനിൽ നിന്നുള്ള പ്ലാസ്മാ പ്രവാഹം എല്ലായിടത്തും ഒരുപോലെയല്ലെന്ന സുപ്രധാന കണ്ടെത്തലും ആദിത്യ എൽ-1 നടത്തി.
2023 സെപ്റ്റംബർ രണ്ടിനായിരുന്നു ആദിത്യ എൽ-1 വിക്ഷേപിച്ചത്. 2024 ജനുവരി 6ന് ഭൂമിയിൽ നിന്ന് ഏകദേശം 15 ലക്ഷം കിലോമീറ്റർ അകലെയുള്ള ലഗ്രാഞ്ച് പോയിന്റ് 1-ൽ (L1) പേടകം എത്തിച്ചേർന്നു. തുടർന്ന് അവിടെ ഹാലോ ഓർബിറ്റിൽ വലംവച്ചുകൊണ്ടാണ് സൂര്യനെ നിരീക്ഷിക്കുന്നത്. ദൗത്യത്തിന്റെ കാലാവധി അഞ്ച് വർഷമാണ്. ഭൂമിയുടെ നിഴൽ മറയ്ക്കുന്ന സമയങ്ങളിലൊഴികെ സൂര്യനെ നിരന്തരം നിരീക്ഷിക്കാനും വിവരങ്ങൾ കൈമാറാനും ഈ ഒരു വർഷമായി ആദിത്യക്ക് കഴിഞ്ഞിട്ടുണ്ട്. എസ്‌യുഐടിയെ ഉപയോഗപ്പെടുത്തി സൂര്യനെക്കുറിച്ചുള്ള നിരവധി ഗവേഷണങ്ങളാണ് ആദിത്യ എൽ-1 പേടകത്തിലൂടെ നടക്കുന്നത്.









0 comments