Deshabhimani

പോക്‌സോ കേസ്‌: പ്രതിക്ക് 72 വർഷം കഠിനതടവ്

jail new
വെബ് ഡെസ്ക്

Published on Nov 29, 2026, 07:21 AM | 1 min read

വെള്ളറട : ​പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 72 വർഷം കഠിനതടവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷ. ആനാവൂർ വില്ലേജിൽ കരിക്കമാംകോട് സ്വദേശി ജഗൻ രാജിനെയാണ് (50) നെയ്യാറ്റിൻകര അതിവേഗ പോക്‌സോ കോടതി–2 ജഡ്ജി കെ പ്രസന്ന ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ ഒരു വർഷവും 10 മാസവും അധികതടവുണ്ട്‌.


2021ലാണ് കേസിനാസ്പദമായ സംഭവം. പെൺകുട്ടിയെ സ്‌കൂട്ടറിൽ കയറ്റി പ്രതിയുടെ വീട്ടിലും മറ്റൊരു വീട്ടിലുമെത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്. വെള്ളറട എസ്എച്ച്ഒ ആയിരുന്ന എം ശ്രീകുമാറാണ് കുറ്റപത്രം സമർപ്പിച്ചത്. 24 സാക്ഷികളെ വിസ്തരിക്കുകയും 25 രേഖകൾ ഹാജരാക്കുകയും ചെയ്തു. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വെള്ളറട സന്തോഷ് കുമാർ ഹാജരായി. എസ്‌സിപിഒ സുമിത ബീവി, സിപിഒ ജനീഷ് എന്നിവർ ലൈസൺ ഓഫീസർമാരായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home