അഫ്ഗാനിസ്ഥാനിലെ സ്കൂളില്‍ സ്ഫോടനം; 10 പേർ കൊല്ലപ്പെട്ടു

കാബൂൾ : കിഴക്കൻ അഫ്ഗാൻ പ്രവിശ്യയായ കുനാറിലെ സ്കൂളിലുണ്ടായ സ്ഫോടനത്തിൽ 10 പേർ കൊല്ലപ്പെട്ടു. ശനിയാഴ്ചയാണ് സ്ഫോടനമുണ്ടായത്. നിരവധി പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്.
സ്കൂളിന് സമീപത്തെ സ്ഫോടകവസ്തു സംഭരണകേന്ദ്രത്തിൽ നിന്നാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റവരിൽ അധികവും കുട്ടികളാണ്. ഖനന കമ്പനികളുടെ സ്ഫോടകവസ്തുക്കൾ സൂക്ഷിച്ചിരുന്ന സംഭരണകേന്ദ്രത്തിലെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നും സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും അധികൃതർ അറിയിച്ചു.
15 ഓളം പേർ ചികിത്സയിൽ തുടരുകയാണ്. സ്ഫോടനത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നുവീഴുന്നതും കുട്ടികൾ പരിഭ്രാന്തരായി ഓടുന്നതും ദൃശ്യങ്ങളിൽ കാണാം.








0 comments