ഇടുക്കി പൊന്മുടി ഡാമിൽ കാണാതായ വിദ്യാർഥികൾക്കായി ഇന്നും തെരച്ചിൽ തുടരും

രാജാക്കാട് : പൊന്മുടി അണക്കെട്ടിൽ കാണാതായ വിദ്യാർഥികൾക്കായുള്ള തെരച്ചിൽ ഇന്നും തുടരും. ശനിയാഴ്ചയാണ് ഡാമിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികളെ കാണാതായത്.
പണിക്കൻകുടി സ്കൂളിലെ ഒമ്പതാംക്ലാസ് വിദ്യാർഥികളായ പണിക്കൻകുടി ചിറയിൽ സന്തോഷിന്റെ മകൻ ക്രിസ്റ്റോ(14), തിങ്കൾക്കാട് പറയക്കൻ ബ്രിജേഷിന്റെ മകൻ ടി പി അരുൺ എന്നിവരയാണ് കാണാതായത്. മരക്കാനത്ത് സുഹൃത്തിന്റെ കെട്ടുനിറ ചടങ്ങിൽ പങ്കെടുക്കാനെത്തിയശേഷം ശനി പകൽ രണ്ടോടെ അണക്കെട്ടിൽ കുളിക്കാനിറങ്ങിയതായിരുന്നു. അഗ്നിരക്ഷാസേനയും പൊലീസും നാട്ടുകാരും ചേർന്ന് സ്ഥലത്ത് ഇന്നലെ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.








0 comments