Deshabhimani

യൂണിയൻ തെരഞ്ഞെടുപ്പ്‌ അട്ടിമറിച്ചു; ചന്ദനത്തോപ്പ്‌ ഗവ. ഐടിഐയിലെ എസ്‌എഫ്‌ഐ രാപകൽ സമരം 4–ാം ദിവസത്തിലേക്ക്‌

chandanathope sfi
avatar
സ്വന്തം ലേഖകൻ

Published on Nov 29, 2026, 07:04 AM | 1 min read

കൊല്ലം : ചന്ദനത്തോപ്പ്‌ ഗവ. ഐടിഐയിലെ യൂണിയൻ തെരഞ്ഞെടുപ്പ്‌ അട്ടിമറിച്ച കെഎസ്‌യു, എൻജിഒ അസോസിയേഷൻ നിലപാടിനെതിരെ എസ്‌എഫ്‌ഐ ആരംഭിച്ച രാപകൽ സമരം നാലാം ദിവസത്തിലേക്ക്‌. എസ്‌എഫ്‌ഐ യൂണിറ്റ്‌ പ്രസിഡന്റും ചെയർമാൻ സ്ഥാനാർഥിയുമായ മിഥുൻ, ക‍ൗൺസിലർ സ്ഥാനാർഥി സ്വാധിഷ്‌ എന്നിവരാണ്‌ രാപകൽ സത്യഗ്രഹസമരം ആരംഭിച്ചത്‌. അഡ്‌മിനിസ്‌ടേറ്റീവ്‌ ബ്ലോക്കിന്‌ മുന്നിലാണ്‌ സത്യഗ്രഹം.


സമരത്തിന്‌ ഐക്യദാർഢ്യവുമായി ശനിയാഴ്‌ച നിരവധിപേരെത്തി. പ്രത്യേക പന്തൽ ഒരുക്കി സിപിഐ എം നേതൃത്വത്തിൽ രക്ഷിതാക്കളടക്കമുള്ള സംരക്ഷണസമിതിപ്രവർത്തകരും ക്യാമ്പസിന്‌ പുറത്ത്‌ സജീവമാണ്‌. മുൻ മന്ത്രി ജെ മേഴ്‌സിക്കുട്ടിഅമ്മ ശനിയാഴ്‌ച വിദ്യാർഥികളെ സന്ദർശിച്ചു. തെരഞ്ഞെടുപ്പ്‌ നടത്തണമെന്ന്‌ ആവശ്യപ്പെട്ട്‌ എസ്‌എഫ്‌ഐ തിങ്കളാഴ്‌ച ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്യും.


chandanathope sfi


സമാധാനപരമായി തെരഞ്ഞെടുപ്പ്‌ നടക്കേണ്ട എല്ലാ സാഹചര്യങ്ങളും നിലവിലുണ്ടായിരുന്നപ്പോൾ പരാജയഭീതിയിൽ യുഡിഎസ്‌എഫും എൻജിഒ അസോസിയേഷൻ നേതാക്കളുമായി ഗൂഢാലോചന നടത്തി തെരഞ്ഞെടുപ്പ്‌ അട്ടിമറിക്കുകയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home