ad
Deshabhimani

പെരുമയുടെ
കൊടിമരം

thrissuur kalolsavam
വെബ് ഡെസ്ക്

Published on Jan 15, 2026, 02:54 AM | 1 min read

തൃശൂർ: തൃശൂരിന്റെ സാംസ്കാരിക പൈതൃകവും 64–ാമത്‌ കലോത്സവവും 64 കലകളും പ്രതിഫലിപ്പിക്കുന്ന കൊടിമരം. കാലടി സംസ്കൃത സർവകലാശാലയിലെ ശിൽപ്പകലാ അധ്യാപകനും ഇരിങ്ങാലക്കുട സ്വദേശിയുമായ എൻ ആർ യദുകൃഷ്ണനാണ് പ്രധാനവേദിയായ സൂര്യകാന്തിക്കുമുന്നിൽ കൊടിമരമൊരുക്കിയത്. ‘ആറ്’ എന്ന അക്കത്തെ സൂചിപ്പിച്ച് വീണയും, ‘നാല്’ എന്ന അക്കത്തിന്റെ പ്രതീകമായി പെയിന്റിങ് ബ്രഷും ആനക്കൊമ്പും ഉൾപ്പെടുത്തിയിട്ടുണ്ട്. 64 കലകളെ സൂചിപ്പിച്ച് 64 ചിലങ്ക മണികൾ. 25 ദിവസമെടുത്താണ് 22 അടിയുള്ള കൊടിമരം നിർമിച്ചത്. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ എൻ എസ് കെ ഉമേഷ് പതാക ഉയർത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home