മഹസർ തയ്യാറാക്കാനെത്തിയ പൊലീസുകാർക്കുനേരെ കോൺഗ്രസ് ഗുണ്ടയുടെ കൈയ്യേറ്റം

പൊലിസിന് നേരെ ഷമൽ കൈയ്യേറ്റം നടത്തുന്നു
ചക്കരക്കൽ: വാഹനാപകടത്തിൻ്റെ മഹസർ തയ്യാറാക്കാൻ എത്തിയ പൊലീസുകാർക്കുനേരെ കോൺഗ്രസ് ക്രിമിനലിന്റെ കൈയ്യേറ്റശ്രമം. കണ്ണൂർ ചക്കരക്കൽ
പൊലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥർക്കുനേരെയാണ് ആക്രമണമുണ്ടായത്.
മുഴപ്പാല കൂറെൻ്റെ പീടികയിൽ ചൊവ്വാഴ്ച നടന്ന വാഹനാപകടത്തിൻ്റെ മഹസർ തയ്യാറാക്കാൻ എത്തിയ സി പി ഒ മാർക്കെതിരെ അതു വഴി മദ്യപിച്ചെത്തിയ കൈതപ്രത്തെ ഷമൽ ആണ് കൈയ്യേറ്റം നടത്തിയത്. സംഭവത്തിൽ ചക്കരക്കൽ പൊലീസ് കേസെടുത്തു.









0 comments