ad
Deshabhimani

ധനരാജ് വധം: പ്രതികളെ ജില്ലാ ജഡ്ജി നേരിട്ട് ചോദ്യം ചെയ്യും

C V Dhanaraj

സി വി ധനരാജ്

വെബ് ഡെസ്ക്

Published on Jul 21, 2026, 09:55 PM | 1 min read

തളിപ്പറമ്പ്: സിപിഐ എം നേതാവ് സി വി ധനരാജിനെ ബിജെപി–ആർഎസ്എസ്സുകാർ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ബുധനാഴ്‌ച ചോദ്യംചെയ്യും. തളിപ്പറമ്പ് അഡീഷണൽ ജില്ലാ കോടതി ജില്ലാ ജഡ്ജി കെ എൻ പ്രശാന്ത് പ്രതികളെ നേരിട്ടാണ്‌ ചോദ്യം ചെയ്യുന്നത്‌.


ഡിവൈഎഫ്ഐ നേതാവും സിപിഐ എം കണ്ണൂർ ഏഴിമല ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന കുന്നരു കാരന്താട്ടെ ധനരാജിനെ 2016 ജൂലൈ 11 ന് രാത്രിയാണ് ബിജെപി–ആർഎസ്എസ് ക്രിമിനൽ സംഘം അരുംകൊലചെയ്തത്. വീട്ടിലേക്ക് പോകുന്പോൾ ബൈക്കുകളിൽ പിന്തുടർന്നെത്തിയ സംഘം വീടിന് സമീപത്തുവച്ച് മാരകായുധങ്ങളുമായി ആക്രമിച്ച് വെട്ടിയും കുത്തിയും കൊലപ്പെടുത്തുകയായിരുന്നു.


കേസിൽ 20 പ്രതികളാണുള്ളത്. കൊലപാതകവുമായി ബന്ധപ്പെട്ട്‌ കോടതി ഇവരോട്‌ നേരിട്ട്‌ ചോദ്യങ്ങൾ ചോദിക്കും. തുടർന്ന്‌ പ്രതിഭാഗത്തിന്‌ തെളിവുകളോ സാക്ഷികളോ ഹാജരാക്കാനുണ്ടെങ്കിൽ അവസരം നൽകും. സ്പെഷ്യൽ പ്രോസിക്യൂട്ടർ സി കെ ശ്രീധരൻ ഹാജരാകും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home