അച്ഛനെന്ന ചെമ്പകമരം

തൃശൂർ : അമ്മയുടെ ഓർമയാണ് വേദലക്ഷ്മിക്ക് അക്ഷരങ്ങൾ. ഹൈസ്കൂൾ വിഭാഗം കഥാരചനയിൽ അവൾ മത്സരിക്കുന്പോൾ അമ്മ ജൂണാംബിക വാക്കൊഴുക്കിനൊപ്പമുണ്ടായിരുന്നു. ‘ചെന്പകമരമേ ദൈവത്തെക്കുറിച്ച് എന്നോട് പറയൂ’– എന്ന കഥയിലും അമ്മ നോവായി നിറഞ്ഞു. നാലുവർഷം മുന്പ് രക്താർബുദം ബാധിച്ചാണ് ജൂണാംബിക മരിച്ചത്. അച്ഛൻ കെ വി പ്രമോദിനൊപ്പമാണ് വേദലക്ഷ്‌മി കലോത്സവത്തിനെത്തിയത്.
കണ്ണൂർ എളയാവൂർ സിഎച്ച്എം എച്ച്എസ്എസിലെ പത്താം ക്ലാസ് വിദ്യാർഥി. നിയമസഭാ പുസ്തകോത്സവത്തിലെ മാതൃകാ അസംബ്ലിയിൽ എക്സൈസ് മന്ത്രിയായും തെരഞ്ഞെടുക്കപ്പെട്ടു. കലാ– സാഹിത്യമേഖലകളിൽ തിളങ്ങിനിന്ന ജൂണാംബിക കണ്ണൂർ ഏച്ചൂർ വെസ്റ്റ് യുപി സ്കൂൾ അധ്യാപികയായിരുന്നു. ഓഡിറ്റ് വകുപ്പിൽ ഉദ്യോഗസ്ഥനാണ് പ്രമോദ്. വേദഗായത്രിയാണ് അനിയത്തി.










0 comments