ഇതാ, ബേബി ക്ഷേമാവതി

കലാമണ്ഡലം ക്ഷേമാവതിക്കൊപ്പം അനാമിക
തൃശൂർ: നാലുവർഷം മുമ്പ് കലാമണ്ഡലത്തിൽനിന്ന് കണ്ടെത്തിയ അതേമുഖം ഇതാ കലോത്സവവേദിയിലും. ആദ്യം അത്ഭുതം, പിന്നീട് പഴയകഥകളോർത്ത് സംസാരം. ‘പത്മശ്രീ ഗുരു കലാമണ്ഡലം ക്ഷേമാവതി' എന്ന ഡോക്യൂമെന്ററിയിൽ ക്ഷേമാവതിയുടെ ചെറുപ്പകാലം അഭിനയിക്കാൻ ജയരാജ് പുതുമഠം കണ്ടെത്തുമ്പോൾ അനാമിക അജയ് ഏട്ടാംക്ലാസുകാരി.
കലോത്സവത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ സ്വാഗതനൃത്തത്തിന് മോഹിനിയാട്ട വേഷത്തിലെത്തിയ അനാമികയെ ജയരാജ് ഒറ്റനോട്ടത്തിൽ തിരിച്ചറിഞ്ഞു. ക്ഷേമാവതി ടീച്ചറുടെ കുട്ടിക്കാലത്തെ അതേ മുഖഛായയുള്ള അനാമികയെ എങ്ങനെ മറക്കാനാണ്. "ക്ഷേമാവതി ടീച്ചർ നേരിൽ കണ്ടാണ് ഡോക്യൂമെന്ററിയിലേക്ക് തെരഞ്ഞെടുത്തത്. ഈ കുട്ടിക്ക് എന്റെ ഛായയുണ്ടെന്ന് ടീച്ചർ തന്നെ പറഞ്ഞു’ സന്തോഷത്തോടെ അനാമിക ഒർമിച്ചു.
53 മിനിറ്റ് ഡോക്യുമെന്ററി ഒമ്പത് സംസ്ഥാന പുരസ്കാരം നേടി. അബുദാബിയിൽ സ്ഥിരതാമസമായിരുന്ന പാലക്കാട് കഞ്ചിക്കോട് സ്വദേശിയായ അനാമിക ഇപ്പോൾ കലാമണ്ഡലത്തിൽ പ്ലസ്ടു വിദ്യാർഥിനിയാണ്.










0 comments