മാർഗംകളി അഥവാ മയങ്ങിവീഴൽ

തൃശൂർ: ഏഴാം പാദത്തിൽ അവസാനിക്കുന്ന മാർഗംകളിയിൽ ഗ്രേഡ് കുറയുമോ എന്ന് സംശയം. എച്ച്എസ്എസ് മത്സരത്തിൽ പങ്കെടുക്കാൻ എത്തിയ 18 ടീമുകളിൽ അധികവും ഒരടി മുന്നിലെത്താൻ സ്വീകരിച്ചത് പാദം കൂട്ടി കളിക്കുകയെന്ന തന്ത്രം. ഇതോടെ കളി പൂർത്തിയാകുന്ന മുറയ്‌ക്ക് മത്സരാർഥികൾ തളർന്നുവീണു. ഒരേ ടീമിലെ എല്ലാവരും അവശരായതോടെ കാഴ്ചക്കാരും പരിഭ്രമിച്ചു. മത്സര ശേഷം പങ്കെടുത്തവർക്കെല്ലാം പ്രഥമ ശൂശ്രൂഷ നൽകേണ്ടിവന്നു. ചിലരെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. 18 ടീമാണ് മത്സരിച്ചത്. 17 ടീം എ ഗ്രേഡ് നേടി.










0 comments