ad
Deshabhimani

യുഎഇ–- ഇറാൻ വിമാന സർവീസ്‌ പുനരാരംഭിച്ചു

flydubai
വെബ് ഡെസ്ക്

Published on Jul 07, 2025, 03:02 PM | 1 min read

ദുബായ് : വ്യോമാതിർത്തി നിയന്ത്രണങ്ങൾ നീക്കിയതിനെത്തുടർന്ന് ദുബായ്ക്കും ഇറാനിലെ മൂന്ന് നഗരങ്ങൾക്കുമിടയിലുള്ള വിമാന സർവീസുകൾ പൂർണ പ്രവർത്തനത്തിലാക്കി ഫ്ലൈ ദുബായ്‌. ഇറാനിലെ ബന്ദർ അബ്ബാസ്, മഷ്ഹദ്, തെഹ്‌റാൻ എന്നിവിടങ്ങളിലേക്കുള്ള സർവീസുകളാണ് പുനരാരംഭിച്ചതെന്ന് ഫ്ലൈ ദുബായ്‌ അറിയിച്ചു. നിലവിലുള്ള സ്ഥിതിഗതികൾ സൂക്ഷ്‌മമായി നിരീക്ഷിച്ച്‌ ആവശ്യാനുസരണം ഷെഡ്യൂൾ ഭേദഗതി ചെയ്യും. കൂടുതൽ ശേഷിയോ പരിഷ്‌കാരണങ്ങളോ ആവശ്യമെങ്കിൽ ചേർക്കുകയും ചെയ്യുന്നുവെന്നും വക്താവ് കൂട്ടിച്ചേർത്തു.


യാത്രക്കാർ അവരുടെ കോൺടാക്റ്റ് വിശദാംശങ്ങൾ കാലികമാണെന്ന് ഉറപ്പാക്കാനും യാത്ര ചെയ്യുന്നതിന് മുമ്പായി വിമാനങ്ങളുടെ നില പരിശോധിക്കുകയും ചെയ്യാൻ അധികൃതർ അഭ്യർഥിച്ചു. ഇസ്രയേൽ ആക്രമണത്തെ തുടർന്ന് ജൂൺ 13ന് അടച്ചിട്ട വ്യോമാതിർത്തി വീണ്ടും തുറന്നതായി ഇറാൻ കഴിഞ്ഞ വ്യാഴാഴ്ചയാണ് പ്രഖ്യാപിച്ചത്. തെഹ്‌റാനിലെ മെഹ്‌റാബാദ്, ഇമാം ഖുമൈനി അന്താരാഷ്ട്ര വിമാനത്താവളങ്ങളും മറ്റു വിമാനത്താവളങ്ങളും വീണ്ടും തുറന്നതായും അധികൃതർ അറിയിച്ചു. അതേസമയം, ജൂലൈ ഒമ്പതുവരെ തെഹ്‌റാനിലേക്കും പുറത്തേക്കുമുള്ള വിമാനങ്ങൾ റദ്ദാക്കുമെന്ന മുൻ പ്രഖ്യാപനം എമിറേറ്റ്‌സ് ഇതുവരെ പരിഷ്‌കരിച്ചിട്ടില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home