ഡൽഹിയിൽ പിജി ഹോസ്റ്റൽ കെട്ടിടം തകർന്നു; ഒരു മരണം, 3 പേരുടെ നില ഗുരുതരം

Image Credit : Facebook/The Times of India
ന്യൂഡൽഹി : ഡൽഹിയിൽ പിജി ഹോസ്റ്റൽ കെട്ടിടം തകർന്ന് ഒരു മരണം. 3 പേരുടെ നില ഗുരുതരമെന്ന് എയിംസ് അധികൃതർ അറിയിച്ചു. 10 പേരെ രക്ഷപ്പെടുത്തിയതായാണ് പ്രാഥമിക വിവരം. 50ലേറെ വിദ്യാർഥികൾ കെട്ടിടത്തിൽ ഉണ്ടായിരുന്നതായി ദൃക്സാക്ഷികൾ പറയുന്നു. നിരവധി പേരെ കണ്ടെത്താനുണ്ട്. രജിസ്ട്രേഷൻ രേഖകൾ പരിശോധിച്ചാൽ മാത്രമേ കുടുങ്ങിക്കിടക്കുന്ന വിദ്യാർഥികളുടെ കൃത്യമായ എണ്ണം ലഭിക്കുകയുള്ളൂ.
Related News
തെക്കൻ ഡൽഹിയിലെ സത്യനികേതന് സമീപമുള്ള ഹോസ്റ്റൽ ഡേസ് എന്ന ആൺകുട്ടികളുടെ പിജി കെട്ടിടമാണ് തകർന്നത്. എൻഡിആർഎഫ്, ഡൽഹി അഗ്നിശമനസേന, ഡൽഹി പൊലീസ്, ഡിഡിഎംഎ, എംസിഡി, സിഎടിഎസ്, സിവിൽ ഡിഫൻസ് എന്നിവർ സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.









0 comments