ചൈന മാസ്‌റ്റേഴ്‌സ് ബാഡ്‌മിന്റൺ: ഇന്ത്യയുടെ സാത്വിക്– ചിരാഗ് സഖ്യത്തിന് കിരീടം

ബീജിങ്: ചൈന മാസ്‌റ്റേഴ്‌സ് ബാഡ്‌മിന്റണിൽ ഇന്ത്യയുടെ സാത്വിക് സായ്‌രാജ് രെങ്കിറെഡ്ഡി–ചിരാഗ് ഷെട്ടി സഖ്യത്തിന് കിരീടം. ചൈനയുടെ ഹി ജി ടിങ് –റെൻ സിയാങ് യു സഖ്യത്തെയാണ് തോൽപിച്ചത്. ഒരു മണിക്കൂറും പത്ത് മിനിറ്റും നീണ്ട പോരാട്ടത്തിനൊടുവിലാണ് വിജയം. സ്‌കോർ: 11-21, 21-13, 21-17.
ആദ്യ മത്സരം തോറ്റതിന് ശേഷാണ് ഇന്ത്യൻ താരങ്ങൾ തിരിച്ചുവന്നത്. ചൈന മാസ്‌റ്റേഴ്‌സിൽ ഇതാദ്യമായാണ് സാത്വിക്– ചിരാഗ് സഖ്യം നേടുന്നത്. 2023ലും 2025ലും ഫൈനലിൽ പ്രവേശിച്ചിരുന്നെങ്കിലും അടിതെറ്റി. നേരത്തെ സിംഗപ്പൂർ ഓപ്പണിലും ഇവർ കിരീടം നേടിയിരുന്നു.









0 comments