ad
Deshabhimani

'കേരളത്തെ ചേർത്ത് നിർത്തുന്നത് മതസൗഹാർദം': നീണ്ട ഇടവേളയ്ക്ക് ശേഷം ഗാനഗന്ധർവൻ പൊതുവേദിയിൽ

k j yesudas
വെബ് ഡെസ്ക്

Published on Sep 06, 2026, 05:27 PM | 1 min read

വാഷിങ്ടൺ: നീണ്ട ഇടവേളയ്ക്ക് ശേഷം പൊതുവേദിയിൽ എത്തി ​ഗാന​ഗന്ധർവൻ കെ ജെ യേശുദാസ്. വീണ്ടും ആ നാദം മുഴങ്ങിയതോടെ ലോകമെമ്പാടുമുള്ള മലയാളികൾ ആവേശത്തിലാണ്. അമേരിക്കൻ മലയാളികളുടെ ഓണാഘോഷ പരിപാടിയിലാണ് ശേശുദാസ് വീണ്ടും സാന്നിധ്യമറിയിച്ചിത്. പാട്ടും ചിന്തകളുമായി ​ഗാന​ഗന്ധർവന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്.


"ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരേന വാഴുന്ന മാതൃകാസ്ഥാനം..." വീണ്ടും ഗന്ധർവ സ്വരത്തിൽ മുഴങ്ങിയപ്പോൾ കയ്യടികളോടെയാണ് സദസ്സ് സ്വീകരിച്ചത്. കേരളത്തെ ചേർത്ത് നിർത്തുന്നത് മത സൗഹാർദമാണെന്നും അത് ചോർന്ന് പോകാതെ സംരക്ഷിക്കണമെന്നും യേശുദാസ് പറഞ്ഞു.


കോവിഡ് കാലം മുതൽ അമേരിക്കയിലെ ഡാലസിൽ വിശ്രമജീവിതം നയിക്കുകയാണ് യേശുദാസ്. സമീപകാലത്തായി പൊതുവേദികളിൽ വളരെ അപൂർവമായേ അദ്ദേഹം എത്തിയിരുന്നുള്ളൂ. സംഗീതത്തെ പൂർണ്ണമായി ഉൾക്കൊള്ളാൻ ഈ ജന്മം പോരെന്നു പറഞ്ഞാണ് അദ്ദേഹം വേദി വിട്ടത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home