ad
Deshabhimani

തിരുവല്ലയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; നാലംഗ കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു

thiruvalla car fire accident
വെബ് ഡെസ്ക്

Published on Sep 06, 2026, 04:04 PM | 1 min read

തിരുവല്ല: പത്തനംതിട്ട തിരുവല്ലയിൽ ഓടിക്കൊണ്ടിരുന്ന കാറിൽ തീപിടിത്തം. നാലം​ഗ കുടുംബം സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. കുട്ടിയുൾപ്പെടെയുള്ള യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.


ഞായറാഴ്ച ഉച്ചയ്ക്ക് 3.30ഓടെ തിരുവല്ല - കുമ്പഴ സംസ്ഥാന പാതയിലായിരുന്നു അപകടം. കങ്ങഴ സ്വദേശി രാജേഷ് കുമാറിന്റെ ഉടമസ്ഥതയിലുള്ള കാറിലാണ് തീപിടിത്തമുണ്ടായത്.


ബോണറ്റിനുള്ളിൽ നിന്ന് പുക ഉയരുന്നത് കണ്ട് കാർ നിർത്തി യാത്രക്കാർ എല്ലാവരും പുറത്തിറങ്ങിയതിനാൽ വൻ അപകടം ഒഴിവായി. അ​ഗ്നിരക്ഷാ സേനയെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങൾ നടത്തി. കാർ പൂർണമായും കത്തി നശിച്ചു.


കോട്ടയം മുണ്ടക്കയത്തും സമാന അപകടമുണ്ടായി. ചോറ്റിയിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു. മ്ലാമല സ്വദേശി ബിബിൻ മാത്യുവും ഭാര്യയും സഞ്ചരിച്ചിരുന്ന വാഹനത്തിലാണ് തീപിടിത്തം. പുക ശ്രദ്ധയിൽപ്പെട്ടതോടെ കാർ നിർത്തി ഇരുവരും പുറത്തിറങ്ങിയതിനാൽ ആളപായം ഒഴിവായി. കാർ പൂർണമായും കത്തി നശിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home