ബിഹാറിൽ മഹാനന്ദ എക്സ്പ്രെസിന്റെ മൂന്ന് കോച്ചുകൾ പാളം തെറ്റി; ആളപായമില്ല

പട്ന: ബിഹാറിലെ ആരയ്ക്ക് സമീപം ട്രെയിൻ പാളം തെറ്റി. 15483 അലിപുർദുർ ജംങ്ഷൻ-ഡൽഹി മഹാനന്ദ എക്സ്പ്രസിന്റെ മൂന്ന് കോച്ചുകൾളാണ് പാളം തെറ്റിയത്. അപകടത്തിൽ ആർക്കും പരിക്കില്ല. സംഭവത്തെത്തുടർന്ന് റെയിൽ ഗതാഗതം ഭാഗികമായി തടസപ്പെട്ടു. ഈസ്റ്റ് സെൻട്രൽ റെയിൽവേയുടെ ദനാപൂർ ഡിവിഷൻ പരിധിയിലാണ് അപകടം.
ഞായറാഴ്ച പുലർച്ചെ 4 ഓടെയാണ് അപകടമുണ്ടായത്. ആരാ റെയിൽവേ സ്റ്റേഷനിലെ രണ്ടാം നമ്പർ പ്ലാറ്റ്‌ഫോമിന് 200 മീറ്റർ മാത്രം അകലെയായിരുന്നു അപകടം. ട്രെയിനിന്റെ എഞ്ചിൻ, എസ്‌എൽആർ, എച്ച്-1 ബോഗി എന്നിവയാണ് പാളം തെറ്റിയത്. വിവരം ലഭിച്ചയുടനെ റെയിൽവേ ജീവനക്കാർ ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.
ഡൽഹിയിലേക്ക് പുറപ്പെട്ട ട്രെയിനിന്റെ ലോക്കോ പൈലറ്റ് റെഡ് സിഗ്നൽ ശ്രദ്ധിക്കാത്തതാണ് അപകടത്തിന് കാരണമെന്ന് ഈസ്റ്റ് സെൻട്രൽ റെക്ടേഴ്‌സ് സിപിആർഒ സരസ്വതി ചന്ദ്ര പറഞ്ഞു. സാങ്കേതിക തകരാറിനെത്തുടർന്ന് സിഗ്നൽ സസാരം ലൈനിലേക്ക് മാറുകയായിരുന്നെന്നും സ്ഥിരീകരിക്കാത്ത വിവരമുണ്ട്. അപകടത്തെ തുടർന്ന് ട്രെയിൻ സർവീസ് നാല് മണിക്കൂറിലധികം വൈകി. സംഭവത്തിൽ റെയിൽവേ പ്രാഥമിക അന്വേഷണം ആരംഭിച്ചു









0 comments