യുഎഇ ഗോൾഡൻ വിസയ്ക്ക് കൂടുതൽ നിയന്ത്രണങ്ങൾ

ഷാർജ : ഗോൾഡൻ വിസയ്ക്ക് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി സിറ്റിസൺഷിപ്പ് കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി വൃത്തങ്ങൾ. നിയമപരമായ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടും, യുഎഇ സർക്കാരിന്റെ ഔദ്യോഗിക മാർഗ്ഗ നിർദ്ദേശങ്ങൾ വഴിയും മാത്രമേ വിസ നൽകുകയുള്ളൂ. ചില രാജ്യക്കാർക്ക് ഒരു ലക്ഷം ദിർഹം ഒറ്റ തവണ ഫീസായി നൽകിയാൽ ആജീവനാന്ത താമസ വിസക്ക് അർഹരാകുമെന്ന കിംവദന്തി ചില കേന്ദ്രങ്ങളിൽ നിന്നും ഉണ്ടായതാണ് നിയന്ത്രണം ശക്തമാക്കുന്നതിനുള്ള കാരണം. നഴ്സുമാർ, അധ്യാപകർ, ഗവേഷകർ, ഡിജിറ്റൽ ക്രിയേറ്റർമാർ, ടൈം സ്പെഷ്യലിസ്റ്റുകൾ തുടങ്ങിയ പ്രൊഫഷനുകൾക്ക് നിശ്ചിത ഫീസ് അടച്ചാൽ ഗോൾഡൻ വിസ നൽകുന്നതിനും കർശന പരിശോധന ബാധകമായിരിക്കും. ഗോൾഡൻ വിസ അപേക്ഷകൾ രാജ്യത്തിനുള്ളിലെ ഔദ്യോഗിക മാർഗ്ഗങ്ങൾ വഴി മാത്രമേ സ്വീകരിക്കപ്പെടുകയുള്ളൂ. അപേക്ഷ പ്രക്രിയയിൽ ആഭ്യന്തരമോ ബാഹ്യമോ ആയ ഒരു ഉപദേശക സ്ഥാപനവും അംഗീകൃത കക്ഷിയായിരിക്കില്ല.
വഞ്ചനാപരമായ വാഗ്ദാനങ്ങളിൽ വീഴരുതെന്ന് അധികൃതർ പൊതുജനങ്ങളോട് അഭ്യർഥിച്ചു. ഗോൾഡൻ വിസ സേവനങ്ങൾ നൽകുന്നു എന്ന് അവകാശപ്പെടുന്ന സ്ഥാപനങ്ങളിൽ ഫീസ് അടയ്ക്കുകയോ വ്യക്തിഗത രേഖകൾ പങ്കിടുകയോ ചെയ്യരുത് എന്നും അധികൃതർ അറിച്ചു. ക്രിപ്റ്റോ കറൻസിയായ ടോൺ കോയിനിലെ നിക്ഷേപകർക്ക് ഗോൾഡൻ വിസ അനുവദിച്ചുവെന്ന അവകാശവാദങ്ങൾ അധികൃതർ നിഷേധിച്ചു. വിദഗ്ധ തൊഴിലാളികൾക്ക് ശമ്പള മാനദണ്ഡങ്ങളിൽ മാറ്റങ്ങൾ ഒന്നുമില്ല. കരാറിൽ മുപ്പതിനായിരം ദിർഹമോ അതിൽ കൂടുതലോ മൊത്തം ശമ്പളം കാണിക്കണം. ഫ്രീ സോൺ കമ്പനിയിൽ ജോലി ചെയ്യുന്നവർക്ക് ബന്ധപ്പെട്ട ഫ്രീസോൺ അതോറിറ്റി നൽകുന്ന ശമ്പള സർട്ടിഫിക്കറ്റ് ആവശ്യമാണ്. അതേസമയം ഗോൾഡൻ വിസ ലഭ്യമാകാൻ തഅപേക്ഷകൾ സമർപ്പിക്കുമ്പോൾ ശരിയായ ചാനലുകളിലൂടെ അത് പ്രോസസ്സ് ചെയ്യണമെന്നും അധികാരി വൃത്തങ്ങൾ ആവർത്തിച്ചു വ്യക്തമാക്കി.











0 comments