ad
Deshabhimani

പതിനഞ്ചുകാരിയെ കെട്ടിടത്തിൽ നിന്ന് തള്ളിയിട്ടെന്ന് കുടുംബം; ശല്യം ചെയ്ത യുവാവിനെതിരെ കൊലക്കുറ്റം

TEEN AGE GIRL DEATH

പെൺകുട്ടിയെ പിന്തുടർന്ന് ശല്യം ചെയ്തെന്നാരോപിക്കപ്പെടുന്ന ഷാനവാസിനെ പോലീസ് അറസ്റ്റ് ചെയ്തു| Photo Credit:NDTV

വെബ് ഡെസ്ക്

Published on Jul 17, 2026, 03:53 PM | 1 min read

ഗാസിയാബാദ്: ഗാസിയാബാദിലെ കൗശാമ്പിയിൽ പതിനഞ്ചുകാരിയായ പെൺകുട്ടി കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് വീണ് മരിച്ചു. പെൺകുട്ടിയെ പിന്തുടർന്ന് ശല്യം ചെയ്തിരുന്ന യുവാവ് അവളെ കെട്ടിടത്തിൽ നിന്ന് തള്ളിയിടുകയായിരുന്നുവെന്ന് കുടുംബം ആരോപിക്കുന്നു. സംഭവത്തിൽ 30-കാരനായ ഷാനവാസിനെ പോലീസ് അറസ്റ്റ് ചെയ്യുകയും കൊലക്കുറ്റം ചുമത്തുകയും ചെയ്തു.


ജൂലൈ 15-ന് രാത്രിയാണ് സംഭവം നടന്നത്. പാൽ വാങ്ങാനായി വീടിന് പുറത്തിറങ്ങിയ പെൺകുട്ടിയെ പ്രതി തട്ടിക്കൊണ്ടുപോയി കെട്ടിടത്തിന്റെ നാലാം നിലയിലെത്തിക്കുകയായിരുന്നുവെന്ന് കുടുംബം ആരോപിക്കുന്നു.


ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ ഉടൻ തന്നെ ഡൽഹിയിലെ ജിടിബി ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു.


പ്രതിയായ ഷാനവാസ് കുറച്ചുനാളുകളായി പെൺകുട്ടിയെ പിന്തുടർന്ന് ശല്യം ചെയ്തിരുന്നതായി അമ്മ മഞ്ജു പോലീസിനോട് പറഞ്ഞു. സംഭവത്തിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും, അതിനിടെ പെൺകുട്ടി യുവാവിനെ തല്ലുകയും ചെയ്തിരുന്നു. ഇതിലുള്ള പകയാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം.


അതേസമയം, താൻ പെൺകുട്ടിയെ തള്ളിയിട്ടില്ലെന്ന് പ്രതി പോലീസിനോട് മൊഴി നൽകി. പെൺകുട്ടി സ്വയം കെട്ടിടത്തിന് മുകളിലേക്ക് പോയതാണെന്നും, താഴെ നിന്ന തന്നോട് തണുത്ത പാനീയം വാങ്ങിത്തരാൻ പറഞ്ഞുവെന്നും, അതിനിടെ കാൽ വഴുതി വീഴുകയായിരുന്നുവെന്നുമാണ് ഷാനവാസിന്റെ വാദം.


കുടുംബത്തിന്റെ ആരോപണങ്ങളും പ്രതിയുടെ മൊഴിയും ഉൾപ്പെടെ എല്ലാ വശങ്ങളും പരിശോധിച്ച് അന്വേഷണം തുടരുകയാണെന്ന് പോലീസ് വ്യക്തമാക്കി.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home