ശ്രീനാരായണ ഗുരു അനുസ്മരണം സംഘടിപ്പിച്ചു

മസ്‌കത്ത് > ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗം ശ്രീനാരായണ ഗുരു അനുസ്മരണപ്രഭാഷണം സംഘടിപ്പിച്ചു. ഡിസംബർ 27 ന് ദാർസൈറ്റിലെ ഇന്ത്യൻ സോഷ്യൽ ക്ലബ് ഹാളിൽ നടന്ന പരിപാടിയിൽ പ്രഭാഷകൻ സുനിൽ പി ഇളയിടവും, ഗുരു നിത്യചൈതന്യയതിയുടെ ശിഷ്യനും മലയാളത്തിലെ പ്രമുഖ എഴുത്തുകാരനുമായ ഷൗക്കത്തും ഗുരു അനുസ്മരണ പ്രഭാഷണം നടത്തി. കേരളത്തിലെ പ്രമുഖ നവോഥാന നായകരുടെയും, നവോത്ഥാന മുന്നേറ്റങ്ങളുടെയും ചിത്രങ്ങളും വിവരണങ്ങളും കൊണ്ട് മനോഹരമായി അലങ്കരിച്ച സമ്മേളന നഗരിയിൽ വച്ചാണ് പരിപാടികൾ നടന്നത്. കേരളാ വിഭാഗം കൺവീനർ സന്തോഷ് കുമാറിൻ്റെ അദ്ധ്യക്ഷതയിൽ
വൈകുന്നേരം പൊതുസമ്മേളനം 7 ന് ആരംഭിച്ചു.
സാഹിത്യ വിഭാഗം ജോയിൻ്റ് സെക്രട്ടറി അഭിലാഷ് ശിവൻ, കോ കൺവീനർ വിജയൻ കെ വി, പ്രവാസിക്ഷേമനിധി ബോർഡ് ഡയരക്ടറും ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ മാനേജിംഗ് കമ്മിറ്റി അംഗവുമായ വിൽസൺ ജോർജ്ജ്, ഇന്ത്യൻ സ്കൂൾ ബോർഡ് ഫിനാൻസ് ഡയറക്ടർ നിധീഷ് കുമാർ, സംഘാടക സമിതി ചെയർമാൻ സുനിൽകുമാർ എന്നിവർ സംസാരിച്ചു. സിദിഖ് ഹസൻ, ഡോ. ജെ രത്നകുമാർ, ഇബ്രാഹിം ഒറ്റപ്പാലം, എൻ ഒ ഉമ്മൻ, അജയൻ പൊയ്യാറ, കെ എൻ വിജയൻ, പി ശ്രീകുമാർ, ബിന്ദു പാറയിൽ, ജയ്കിഷ് പവിത്രൻ, ജയൻ തുടങ്ങി മസ്കറ്റിലെ സാമൂഹ്യ സാംസ്കാരിക മണ്ഡലങ്ങളിലെ നിരവധി പ്രമുഖ വ്യക്തിത്വങ്ങൾ പരിപാടിയിൽ പങ്കെടുത്തു. "ഗുരുവിന്റെ അത്മീയതയുടെ രാഷ്ട്രിയം" എന്ന വിഷയത്തിൽ രാവിലെ സഘടിപ്പിച്ച സംവാദ പരിപാടിയിൽ സുനിൽ കുമാർ മോഡറേറ്ററായി.








0 comments