അറബി ലിപി പരിണാമം; ഷാർജയിൽ പ്രദർശനം ആരംഭിച്ചു

photo credit: Gulf news
ഷാർജ: അറബി ലിപിയുടെ 14 നൂറ്റാണ്ടുകളിലെ വളർച്ച ദൃശ്യമാക്കുന്ന പ്രദർശനം ഷാർജയിൽ ആരംഭിച്ചു. ‘അക്ഷരങ്ങളുടെയും പ്രസ്ഥാനത്തിന്റെയും ചരിത്രം’ എന്ന പേരിൽ പബ്ലിക് ലൈബ്രറിയുടെ കീഴിലാണ് പ്രദർശനം. ഖുർആൻ അക്കാദമിയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന പരിപാടി ജൂലൈ 20 വരെ അൽ റഹ്മാനിയ മാളിലാണ് നടക്കുന്നത്.
രാവിലെ 10 മുതൽ രാത്രി 10 വരെയാണ് പ്രദർശനം. അറബി ലിപി എങ്ങനെ രൂപപ്പെട്ടു എന്നതിനെക്കുറിച്ച് അറിയാനുള്ള അവസരം പ്രദർശനം നൽകും.
ഡയാക്രിട്ടിക്കൽ മാർക്കുകൾ, കാലിഗ്രഫിക് ശൈലികൾ, ഖുർആനിലെ ലിപിയുടെ ഉപയോഗം എന്നിവ പ്രദർശനത്തിൽ എടുത്തു കാണിക്കുന്നു. അറബി ഭാഷയെ മെച്ചപ്പെടുത്തുന്നതിൽ ഖുർആന്റെ പങ്ക് ഈ പ്രദർശനം വ്യക്തമാക്കുന്നു. ഖുർആൻ അക്കാദമിയുടെ ശേഖരത്തിൽ നിന്നുള്ള പഴയ കൈയെഴുത്ത് പ്രതികളും പുരാവസ്‌തുക്കളും ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. എഴുത്തിന്റെ ശക്തിയെക്കുറിച്ചും ആശയങ്ങൾ പങ്കുവയ്ക്കുന്നതിലും അവ സംരക്ഷിക്കാനുമുള്ള പങ്കിനെക്കുറിച്ചും സന്ദർശകർക്ക് അവബോധം നൽകാൻ പ്രദർശനം ഉപകരിക്കുമെന്ന് ഡയറക്‌ടർ എമാൻ ബുശുലൈബി പറഞ്ഞു.










0 comments