Deshabhimani

ജീൻസും ടീ- ഷർട്ടും ലെഗ്ഗിങ്സും പാടില്ല; ജീവനക്കാർക്ക് വസ്ത്രധാരണ നിയന്ത്രണവുമായി അസം സർക്കാർ

assam dress code

എഐ നിർമിത ചിത്രം

വെബ് ഡെസ്ക്

Published on Nov 27, 2026, 10:52 PM | 1 min read

ഗുവാഹത്തി: സെക്രട്ടറിയറ്റ് ജീവനക്കാർക്കും അധ്യാപകർക്കും പുതിയ വസ്ത്രധാരണ ചട്ടം ഏർപ്പെടുത്തി അസമിലെ ബിജെപി സർക്കാർ. ജീൻസ്, ടീ- ഷർട്ട്, ലെഗ്ഗിങ്സ്, ഷോർട്‌സ്‌, ട്യൂണിക്, സാധാരണ ചെരിപ്പുകൾ എന്നിവ ധരിച്ച് ജോലിക്കെത്തുന്നതിനാണ് വിലക്ക്. പൊതുഭരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവ് ഉടൻ പ്രാബല്യത്തിൽ വരും.


ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകർക്കും സെക്രട്ടറിയറ്റ് ജീവനക്കാർക്കുമാണ് നിയന്ത്രണം. പുരുഷ അധ്യാപകർ ഫോർമൽ ഷർട്ടും പാന്റ്‌സും അല്ലെങ്കിൽ ധോത്തി-–പൈജാമയും ധരിക്കണമെന്നാണ് നിർദേശം. വനിതാ അധ്യാപകർ സാരി, സൽവാർ സ്യൂട്ട്, അസമിന്റെ പരമ്പരാഗത വസ്ത്രമായ മെഖേല ചാദർ തുടങ്ങിയവ ധരിക്കണം. തിളക്കമുള്ള വസ്ത്രങ്ങൾ ഒഴിവാക്കണമെന്നും നിർദേശമുണ്ട്‌.


ചില ജീവനക്കാരുടെ വസ്ത്രധാരണരീതി പൊതുജനങ്ങൾക്കിടയിൽ സർക്കാർ ഉദ്യോഗസ്ഥരുടെ പ്രതിച്ഛായ മോശമാക്കുന്നതായും സർക്കാരിന് അവമതിപ്പുണ്ടാക്കുന്നെന്നും പറഞ്ഞാണ് വസ്ത്ര നിയന്ത്രണം. പുരുഷ ജീവനക്കാർക്ക് ഫോർമൽ ഷർട്ട്, ട്രൗസർ, കുർത്ത, ധോത്തി, പൈജാമ തുടങ്ങിയ പരമ്പരാഗത വസ്ത്രങ്ങൾ ധരിക്കാം. വനിതാ ജീവനക്കാർക്ക് സൽവാർ സ്യൂട്ട്, സാരി, അസമിന്റെ പരമ്പരാഗത വസ്ത്രമായ മെഖേല ചാദർ എന്നിവയാണ് അനുവദിച്ചിട്ടുള്ളത്.


ഔദ്യോഗിക യോഗങ്ങൾക്കും പരിശീലന പരിപാടികൾക്കും പുതിയ വസ്ത്രധാരണ ചട്ടം ബാധകമാണ്. നിർദേശം ലംഘിക്കുന്നവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home