സ്പെയിൻ തീരത്ത് കുടിയേറ്റ ബോട്ടിൽ 10 മൃതദേഹങ്ങൾ കണ്ടെത്തി; 84 പേരെ രക്ഷപ്പെടുത്തി

മാഡ്രിഡ് : പശ്ചിമ ആഫ്രിക്കയിൽനിന്ന് സ്പെയിനിലെ കാനറി ദ്വീപുകളിലേക്ക് കുടിയേറാൻ പുറപ്പെട്ട ബോട്ടിൽ പത്തുപേർ മരിച്ച നിലയിൽ. നൂറോളം കുടിയേറ്റക്കാരുണ്ടായിരുന്ന ബോട്ടിൽനിന്ന് 84 പേരെ രക്ഷപ്പെടുത്തി. ഗുരുതരാവസ്ഥയിലായ ആറുപേരെ ഹെലികോപ്റ്ററിൽ ആശുപത്രിയിലെത്തിച്ചു. സ്പെയിനിലെ സമുദ്ര രക്ഷാസേനയാണ് വെള്ളിയാഴ്ച സംഭവം സ്ഥിരീകരിച്ചത്.
കാനറി ദ്വീപസമൂഹത്തിലെ എൽ ഹിയേറോ ദ്വീപിന് തെക്ക് ഏകദേശം 72 കിലോമീറ്റർ അകലെനിന്നാണ് ബോട്ട് കണ്ടെത്തിയത്. രക്ഷപ്പെടുത്തിയവരെ ലാ എസ്താക്ക തുറമുഖത്തേക്ക് എത്തിച്ചു. അതേസമയം, മറ്റൊരു ബോട്ടിലുണ്ടായിരുന്ന 84 പേരെ എൽ ഹിയേറോയിലെ ലാ റെസ്റ്റിൻഗ തുറമുഖത്തും എത്തിച്ചു. മരിച്ചവരുടെ കൃത്യമായ എണ്ണം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.








0 comments