Deshabhimani

യൂറോപ്പിലെ സൈനിക നീക്കം അവസാനിപ്പിക്കാൻ പുടിനോട്‌ ആവശ്യപ്പെട്ടതായി ട്രംപ്‌

Trump Putin
വെബ് ഡെസ്ക്

Published on Nov 27, 2026, 10:55 PM | 1 min read

വാഷിങ്ടൺ : യൂറോപ്പിലെ എല്ലാ സൈനിക നീക്കങ്ങളും അവസാനിപ്പിക്കാൻ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനോട് ആവശ്യപ്പെട്ടതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കഴിഞ്ഞ ആഴ്ച ചൈനയിൽ നടന്ന കൂടിക്കാഴ്ചയിലാണ് താൻ ഇക്കാര്യം ആവശ്യപ്പെട്ടതെന്ന് ട്രംപ് വ്യക്തമാക്കി. ഉക്രയ്‌ൻ യുദ്ധം അവസാനിപ്പിക്കാനുള്ള കരാറിലേക്ക് എത്താൻ ഇത് സഹായിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം ട്രൂത്ത് സോഷ്യലിലൂടെ പറഞ്ഞു.


നാറ്റോ തലവൻ മാർക്ക് റുട്ടെയുമായി ഫ്ലോറിഡയിൽ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് പ്രതികരണം. യുദ്ധം വ്യാപിപ്പിക്കുന്ന നടപടികളിൽ നിന്ന് റഷ്യ വിട്ടുനിൽക്കണമെന്ന് ട്രംപും റുട്ടെയും സംയുക്ത പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടിരുന്നു. അടുത്ത മാസം മിയാമിയിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽ പുടിൻ പങ്കെടുക്കുമോ എന്നതിൽ വ്യക്തതയില്ലെന്നും ട്രംപ് പറഞ്ഞു. കഴിഞ്ഞയാഴ്‌ച ട്രംപ്‌ പുടിനെ ഉറ്റസുഹൃത്തെന്ന്‌ വിശേഷിപ്പിച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home