Deshabhimani

​പുക പരിശോധന സർട്ടിഫിക്കറ്റ്

കാലാവധി കുറച്ച നടപടി പിൻവലിക്കണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 27, 2026, 11:22 PM | 1 min read

തിരുവനന്തപുരം

വാഹനങ്ങളുടെ പുക പരിശോധനാ സർട്ടിഫിക്കറ്റിന്റെ (പിയുസി) കാലാവധി വെട്ടിക്കുറച്ച കേന്ദ്ര നടപടി പിൻവലിക്കണമെന്ന് കേരള സ്റ്റേറ്റ് ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് ഫെഡറേഷൻ. ഭാരത് സ്റ്റേജ് (ബിഎസ്) മാനദണ്ഡത്തിനൊപ്പം വാഹനത്തിന്റെ കാലപ്പഴക്കവും പരിഗണിച്ചാണ് പുതിയ കാലാവധി നിശ്ചയിച്ചത്. ബിഎസ്-6 വിഭാഗത്തിലുള്ള പുതിയ വാഹനങ്ങളുടെ പിയുസി കാലാവധി വർധിപ്പിച്ചപ്പോൾ പഴയ വാഹനങ്ങളുടെ സർട്ടിഫിക്കറ്റ് ചുരുങ്ങിയ കാലയളവിനുള്ളിൽ പുതുക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. വാഹന നിർമാതാക്കളെ സഹായിക്കാൻ കൊണ്ടുവന്ന തീരുമാനം സാധാരണക്കാരായ വാഹന ഉടമകളെ ദ്രോഹിക്കുന്നതാണ്‌. ​വാഹനത്തിന്റെ കാലപ്പഴക്കം നോക്കാതെ സഞ്ചരിക്കുന്ന കിലോമീറ്ററിന്റെ അടിസ്ഥാനത്തിലാണ് പുക പരിശോധന നടത്തേണ്ടത്‌. എഥനോൾ കലർന്ന പെട്രോൾ ഉപയോഗിക്കുന്നതിനാൽ വാഹനങ്ങളിൽനിന്നുള്ള പുകമലിനീകരണം വർധിക്കുന്ന സാഹചര്യമുണ്ട്‌. നേരത്തേ ആറുമാസം കാലാവധിയുണ്ടായിരുന്ന ബിഎസ്-1, ബിഎസ്-2, ബിഎസ്-3 വിഭാഗം വാഹനങ്ങളുടെ സർട്ടിഫിക്കറ്റ് കാലാവധി മൂന്നുമാസമായും ഒരു വർഷമുണ്ടായിരുന്ന ബിഎസ്-4 വാഹനങ്ങളുടേത് ആറുമാസമായും ചുരുക്കിയത് വാഹന ഉടമകളെ ചൂഷണം ചെയ്യാനും പുകപരിശോധനാ കേന്ദ്രങ്ങൾക്ക് അമിതലാഭമുണ്ടാക്കാനുമാണ്‌. ഇത്തരം ജനവിരുദ്ധ പരിഷ്കാരത്തിൽനിന്ന് കേന്ദ്ര സർക്കാർ ഉടൻ പിന്മാറണമെന്നും ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് രാജു എബ്രഹാമും ജനറൽ സെക്രട്ടറി കെ എസ് സുനിൽകുമാറും ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home