ad
Deshabhimani

സമീക്ഷ യുകെ മൂന്നാമത് വടംവലി മത്സരത്തിൽ കിരീടം ചൂടി സ്റ്റോക്ക് ലയൺ വാരിയേഴ്സ്

sameeksha uk
വെബ് ഡെസ്ക്

Published on Jun 23, 2025, 06:55 PM | 2 min read

ലണ്ടൻ : സമീക്ഷ യുകെ മൂന്നാമത് വടംവലി മത്സരത്തിൽ കിരീടനേട്ടവുമായി സ്റ്റോക്ക് ലയൺ വാരിയേഴ്സ്. ഫൈനൽ പോരാട്ടത്തിൽ നിലവിലെ ചാമ്പ്യൻമാരായ ഹെർഫോർഡ് അച്ചായൻസിനെ തോൽപ്പിച്ചാണ് സ്റ്റോക്ക് ലയൺ വാരിയേഴ്സ് കിരീടം നേടിയത്. പന്ത്രണ്ടു ടീമുകൾ മാറ്റുരച്ച ടൂർണമെൻറിൽ വൂസ്റ്റർ തെമ്മാടിസ് മൂന്നാംസ്ഥാനവും സ്റ്റോക്ക് ലയൺ ചാമ്പ്യൻസ് നാലാം സ്ഥാനവും നേടി. അഞ്ചാം സ്ഥാനം കൊമ്പൻസ് ബ്ലൂ കരസ്ഥമാക്കി. ആറും ഏഴും എട്ടും സ്ഥാനങ്ങൾ യഥാക്രമം ചലഞ്ചേഴ്‌സ് സാലിസ്ബറി, റോവേഴ്സ് എക്സിറ്റർ , ടീം ലിവർപൂൾ എന്നിവർ നേടി.


ഫെയർ പ്ലേ അവാർഡ് സ്വന്തമാക്കിയത് റോവേഴ്സ് എക്സിറ്റർ ടീമാണ്. മികച്ച കമ്പവലിക്കാരനായി ഹെർഫോർഡ് അച്ചായൻസിലെ അനൂപ് മത്തായി ഈ വർഷവും തെരഞ്ഞെടുക്കപ്പെട്ടു. ആറടി ഉയരമുള്ള ട്രോഫിയും അഞ്ച് അടി വലിപ്പമുള്ള ഏറ്റവും വലിയ എവർ റോളിംഗ് ട്രോഫിയുമാണ് സമീക്ഷ വിജയികൾക്കായി ഒരുക്കിയത്. ഒന്നാം സ്ഥാനക്കാർക്ക് 1501 പൗണ്ടും ട്രോഫിയും സമ്മാനിച്ചു. 1001 പൗണ്ടാണ്

രണ്ടാം സ്ഥാനക്കാർക്ക് നൽകിയത്. മൂന്നാം സ്ഥാനക്കാർക്ക് 751 പൗണ്ടും നാലാം സ്ഥാനക്കാർക്ക് 501 പൗണ്ടും കൈമാറി. അഞ്ച് മുതൽ എട്ട് സ്ഥാനം വരെയുള്ളവർക്ക് പ്രോത്സാഹന സമ്മാനമായി 151 പൗണ്ട് നൽകി.


sameeksha uk

ഫെയർ പ്ലേ അവാർഡ് 101 പൗണ്ടും മികച്ച വടംവലിക്കാരന് 101 പൗണ്ടുമാണ് സമ്മാനിച്ചത്. സമീക്ഷ നാഷണൽ ട്രഷറർ അഡ്വ. ദിലീപ് കുമാർ അധ്യക്ഷനായ ചടങ്ങിൽ കാർഡിഫ് & വെയിൽസ്‌ യൂണിറ്റ് സെക്രട്ടറി രാകേഷ് രവി സ്വാഗതം പറഞ്ഞു. സമീക്ഷ നാഷണൽ ജോയിന്റ് സെക്രട്ടറി ഉണ്ണികൃഷ്ണൻ ബാലൻ സംസാരിച്ചു. കാർഡിഫ് & വെയിൽസ്‌ യൂണിറ്റ് പ്രസിഡന്റ് പ്രിൻസ് എം ജോർജ് നന്ദി പറഞ്ഞു. സെബാസ്റ്റ്യൻ എബ്രഹാമും അരവിന്ദ് സതീഷും ചേർന്നാണ് മത്സരം നിയന്ത്രിച്ചത്. ചടുലമായ അനൗൺസ്മെൻ്റിലൂടെ സാലിസ്ബറിയിൽ നിന്നുള്ള ജയേഷ് അഗസ്റ്റിൻ കാണികളെ ആവേശം കൊള്ളിച്ചു. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി പേരാണ് മത്സരം കാണാൻ ന്യൂപോർട്ടിൽ എത്തിയത്. സംഘാടന മികവ് കൊണ്ടും ടൂർണമെൻറ് വേറിട്ടുനിന്നു. ലൈഫ് ലൈൻ ഇൻഷുറൻസ് സർവ്വീസ്, ഏലൂർ കൺസൽട്ടൻസി, കേരള കഫേ, എ ബി എസ് ലോയേഴ്സ്, മാർക്സ്‌ ആയൂർ, ജിയാ ട്രാവൽ & ഹോളിഡേ, മന്നാ ഫുഡ് കോർണർ, ടി ജംഗ്ഷൻ, ടേസ്റ്റി ബോക്സ്, കൈരളി സ്പൈസസ്

സെന്റർ എന്നിവരായിരുന്നു ടൂർണമെൻറിൻറെ പ്രായോജകർ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home